സംസ്ഥാന സ്‌കൂള്‍ കലോത്സവം പരാതി രഹിത മേളയായി മാറും; മന്ത്രി വി ശിവന്‍കുട്ടി
Thiruvananthapuram, 20 ഡിസംബര്‍ (H.S.) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കള്‍ പൂര്‍ണമായും സംസ്ഥാന പൊലീസിന്റെയും വിജിലന്‍സിന്റെയും നിരീക്ഷണത്തിലായിരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത്തവണ തൃശൂരില്‍ നടക്കുന്ന കലോത്സവം പൂര്‍ണമായും പര
V Shivankutti


Thiruvananthapuram, 20 ഡിസംബര്‍ (H.S.)

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കള്‍ പൂര്‍ണമായും സംസ്ഥാന പൊലീസിന്റെയും വിജിലന്‍സിന്റെയും നിരീക്ഷണത്തിലായിരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.

ഇത്തവണ തൃശൂരില്‍ നടക്കുന്ന കലോത്സവം പൂര്‍ണമായും പരാതി രഹിത മേളയായി മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കലോത്സവത്തിന്റെ പ്രധാന വേദിയുടെ കാല്‍നാട്ടിനുശേഷം നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിധികര്‍ത്താക്കള്‍ സത്യവാങ്മൂലം എഴുതി നല്‍കണം. ഇതില്‍ നിന്ന് വ്യത്യസ്ഥമായി വിധിനിര്‍ണയം നടത്തിയാല്‍ നിയമപരമായി നടപടി സ്വീകരിക്കും. അത്തരത്തില്‍ എല്ലാ തരത്തിലുമുള്ള ജാഗ്രതയോടെയാകും കലോത്സവം നടക്കുക. മേള തൃശൂരിലെ ജനത നെഞ്ചേറ്റി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

ജനുവരി 14 മുതല്‍ 18വരെയാണ് കലോത്സവം. 25 വേദികളില്‍ 249 മത്സര ഇനങ്ങളാണുള്ളത്. 14000 ത്തോളം വിദ്യാര്‍ഥികള്‍ മത്സരത്തിനെത്തും. നാന്നൂറോളം വിധികര്‍ത്താക്കളുണ്ടാവും. 14ന് രാവിലെ 10 മണിക്ക് ഒന്നാം വേദിയായ തേക്കിന്‍ക്കാട് മൈതാനത്ത് കലോത്സവത്തിന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News