Enter your Email Address to subscribe to our newsletters

Assam, 20 ഡിസംബര്‍ (H.S.)
അസമിലെ ഗുവാഹട്ടിയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകപ്രിയ ഗോപിനാഥ് ബര്‍ദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അസമിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയൊരു ഉണര്‍വ് നല്‍കുന്നതാണ് ഈ പുതിയ പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതി പ്രമേയമാക്കിയുള്ള രാജ്യത്തെ ആദ്യ വിമാനത്താവളം കൂടിയാണിത്.
വിമാനത്താവളത്തിന്റെ ശേഷി വര്‍ദ്ധിക്കുന്നത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും വാണിജ്യ, വിനോദസഞ്ചാര മേഖലകള്‍ക്ക് വലിയ കരുത്ത് പകരുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അസമിന് മാത്രമല്ല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മുഴുവന്‍ ഇതൊരു പ്രധാന വ്യോമയാന കേന്ദ്രമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുവാഹത്തിയിലെ അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാനത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയുടെ പേരിലാണ് അറിയപ്പെടുന്നത്. വിമാനത്താവളത്തിന് പുറത്ത് ലോകപ്രിയ ഗോപിനാഥ് ബര്‍ദോളിയുടെ 80 അടി ഉയരമുള്ള പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.
ഏകദേശം 4,000 കോടി രൂപ ചെലവഴിച്ചാണ് പുതിയ ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആകെ 5,000 കോടി രൂപയുടെ പദ്ധതിയില്‍ 1,000 കോടി രൂപ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും പരിശോധനകള്‍ക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S