കെപിഎസിയുടെ പുതിയ നാടകം'ഭഗവന്തി' നാളെ മുതല്‍ അരങ്ങിലേക്ക്
Alappuzha, 20 ഡിസംബര്‍ (H.S.) നിറപ്പകിട്ടാര്‍ന്ന ഏഴര പതിറ്റാണ്ടു കാലത്തെ അനുഭവങ്ങളുടെ കരുത്തോടെ സജീവമായി മുന്നോട്ടുപോകുന്ന, മലയാള നാടക വേദിയുടെ തറവാടായ കേരളാ പീപ്പിള്‍സ് ആര്‍ട്ട്‌സ് ക്ലബ്ബ് - കെപിഎസിയുടെ 68-ാമത് നാടകം ''ഭഗവന്തി'' നാളെ (ഡിസംബര്‍
kpac


Alappuzha, 20 ഡിസംബര്‍ (H.S.)

നിറപ്പകിട്ടാര്‍ന്ന ഏഴര പതിറ്റാണ്ടു കാലത്തെ അനുഭവങ്ങളുടെ കരുത്തോടെ സജീവമായി മുന്നോട്ടുപോകുന്ന, മലയാള നാടക വേദിയുടെ തറവാടായ കേരളാ പീപ്പിള്‍സ് ആര്‍ട്ട്‌സ് ക്ലബ്ബ് - കെപിഎസിയുടെ 68-ാമത് നാടകം 'ഭഗവന്തി' നാളെ (ഡിസംബര്‍ 22) മുതല്‍ അരങ്ങിലേക്ക്. വിഖ്യാത കഥകാരന്‍ എം മുകുന്ദന്റെ 'ഒരു ദളിത് യുവതിയുടെ കദനകഥ' എന്ന നോവലിനെ ആസ്പദമാക്കി അശോക് - ശശി രചനയും സംവിധാനവും നിര്‍വഹിച്ചതാണ് പുതിയ നാടകം.

സമകാലിക ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ തീവ്രമായി വരച്ചുകാട്ടുന്ന നാടകമാണ് 'ഭഗവന്തി'യിലൂടെ കെപിഎസി എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ അരങ്ങത്ത് കൊണ്ടുവരുന്നത്.ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് അനില്‍ എം അര്‍ജുനന്‍ സംഗീഗം നല്‍കിയതാണ് നാടകത്തിലെ ഗാനങ്ങള്‍. രംഗപടം ആര്‍ട്ടിസ്റ്റ് സുജാതന്‍.

തിങ്കളാഴ്ച വൈകീട്ട് ആറ് മണിക്ക് തിരുവനന്തപുരം കിഴക്കേ കോട്ടയിലെ കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ കെപിഎസിയുടെ പഴയകാല നായികയും വിഖ്യാത അഭിനേത്രിയുമായ കെപിഎസി ലീല ഭഗവന്തി ഉദ്ഘാടനം ചെയ്യും. കെപിഎസി പ്രസിഡന്റ് ബിനോയ് വിശ്വം അധ്യക്ഷത വഹിക്കും. ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ ആശംസ നേരുന്ന ചടങ്ങില്‍ കെപിഎസി സെക്രട്ടറി അഡ്വ. എ ഷാജഹാന്‍ സ്വാഗതവും സംഘാടക സമിതി ചെയര്‍മാന്‍ മാങ്കോട് രാധാകൃഷ്ണന്‍ നന്ദിയും പറയും.

തുടര്‍ന്ന് ഏഴ് മണിക്ക് നാടകം അവതരിപ്പിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിങ്കല്‍ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News