സംസ്ഥാനത്ത് തദ്ദേശ പദ്ധതി നി‌ർവഹണം പാടെ പാളി, ചെലവഴിച്ചത് 31.16 % മാത്രം
Trivandrum , 20 ഡിസംബര്‍ (H.S.) തിരുവനന്തപുരം : സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നുമാസം മാത്രം ശേഷിക്കെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം മൂന്നിലൊന്നുപോലും പൂർത്തിയാക്കാനായില്ല. 31.16 %മാണ് സംസ്ഥാനത്തൊട്ടാകെ ഇതുവരെ ചെലവഴിച്ചത്. ആകെ പദ്ധതി തുക 84
സംസ്ഥാനത്ത് തദ്ദേശ പദ്ധതി നി‌ർവഹണം പാടെ പാളി, ചെലവഴിച്ചത് 31.16 % മാത്രം


Trivandrum , 20 ഡിസംബര്‍ (H.S.)

തിരുവനന്തപുരം : സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നുമാസം മാത്രം ശേഷിക്കെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം മൂന്നിലൊന്നുപോലും പൂർത്തിയാക്കാനായില്ല. 31.16 %മാണ് സംസ്ഥാനത്തൊട്ടാകെ ഇതുവരെ ചെലവഴിച്ചത്. ആകെ പദ്ധതി തുക 8452.48 കോടി രൂപയാണ്. ചെലവഴിച്ചത് 2633.78 കോടി മാത്രം. ശേഷിക്കുന്ന മൂന്നു മാസംകൊണ്ട് ചെലവഴിക്കേണ്ടത് 5818.70 കോടി! ഇപ്പോഴത്തെ നിലയിൽ മുന്നോട്ടുപോയാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വൻതുക നഷ്ടമാകും.

35.34% തുക ചെലവഴിച്ച തൃശൂർ ജില്ലയാണ് മുന്നിൽ. തിരുവനന്തപുരം, കാസർകോട്,വയനാട്, ഇടുക്കി, കണ്ണൂർ, എറണാകുളം ജില്ലകൾ സംസ്ഥാന ശരാശരിയേക്കാൾ താഴെയാണ്.ജില്ല, ചെലവഴിച്ച തുകതൃശൂർ : 35.34%കൊല്ലം : 34.79%പാലക്കാട് : 33.44%മലപ്പുറം : 32.85%പത്തനംതിട്ട: 31.98%ആലപ്പുഴ: 31.09കോട്ടയം: 31.61%തിരുവനന്തപുരം:30.89%കാസർകോട്: 30.06%വയനാട്: 29.63%കോഴിക്കോട്: 28.01%ഇടുക്കി: 27.63%കണ്ണൂർ: 27.35%എറണാകുളം: 26.98%

തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും പെരുമാറ്റച്ചട്ടംമൂലം പുതിയ പദ്ധതികൾക്കുള്ള അംഗീകാരം വൈകിയതുമാണ് കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്. 5 കോടി മുതൽ 12 കോടിവരെയാണ് ഗ്രാമ പഞ്ചായത്തുകൾക്ക് ഇക്കൊല്ലം വകയിരുത്തിയിട്ടുള്ളത്.

---------------

Hindusthan Samachar / Roshith K


Latest News