Enter your Email Address to subscribe to our newsletters

Kerala, 20 ഡിസംബര്‍ (H.S.)
വടകര ∙ ദേശീയപാത നിർമാണത്തിനായി മണ്ണെടുക്കുന്ന ചെമ്മരത്തൂർ ഉപ്പിലാറ മലയിൽ നിന്നു കനാൽ പാലത്തിലേക്ക് പുതിയ റോഡ് പണിയാനുള്ള കരാർ കമ്പനിയുടെ നീക്കത്തിൽ നാട്ടുകാരിൽ പ്രതിഷേധം. ബലം കുറഞ്ഞ ഇറിഗേഷൻ കനാൽ പാലത്തിലൂടെ വലിയ ടോറസ് ലോറിയിൽ മണ്ണ് കൊണ്ടു പോകുന്നത് പാലം അപകടത്തിലാക്കുമെന്ന് കാട്ടി നേരത്തെ റോഡ് നിർമാണം നാട്ടുകാർ തടഞ്ഞിരുന്നെങ്കിലും വീണ്ടും പണി തുടങ്ങിയതോടെ നാട്ടുകാർ ആശങ്കയിലായി.
മീങ്കണ്ടി താഴ– കീഴൽ മുക്ക് റോഡിലെ ഇല്ലത്ത് ഭാഗത്ത് താൽക്കാലിക പാലം നിർമിച്ചാണ് വലിയ ലോറികൾ ഉപ്പിലാറ മലയിൽ മണ്ണ് എടുക്കാൻ എത്തുന്നത്. 5 ലോറികൾ വീതം മലയിലെത്തി മണ്ണുമായി മടങ്ങിയ ശേഷമേ മറ്റ് ലോറികൾക്ക് മലയിലേക്ക് കയറാൻ കഴിയുകയുള്ളൂ. ആ പരിമിതി മറി കടക്കാനാണ് മലയിൽ നിന്നു ഇറിഗേഷൻ കനാൽ കടന്നു പോകുന്ന പാലത്തിലേക്കു പുതിയ റോഡ് വെട്ടുന്നത്
---------------
Hindusthan Samachar / Roshith K