Enter your Email Address to subscribe to our newsletters

Thiruvanathapuram, 20 ഡിസംബര്‍ (H.S.)
സിപിഎം മുന്‍ എംഎല്‍എയും സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദിന് ലൈംഗികാതിക്രമക്കേസില്‍ മുന്‍കൂര്‍ ജാമ്യം. ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ കേസിലാണ് തിരുവനന്തപുരം എഴാം ആഡീ.സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം എന്ന ഉപാധിയും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്.
ഐഎഫ്എഫ്‌കെയിലേക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെ ഹോട്ടല്‍ മുറിയില്‍ വച്ച് പിടി കുഞ്ഞുമുഹമ്മദ് മോശമായി പെരുമാറിയെന്നാണ് പരാതി.
എന്നാല്‍ പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് എന്നുമാണ് കുഞ്ഞുമുഹമ്മദിന്റെ വാദം. രാഷ്ട്രീയപ്രേരിതമായ കേസല്ലെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി പോലീസിന് കൈമാറുന്നതില്‍ കാലതാമസമുണ്ടായെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. നവംബര്‍ 27ന് മുഖ്യമന്ത്രിക്കു പരാതി നല്‍കിയെങ്കിലും കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത് ഡിസംബര്‍ എട്ടിനാണ്. പരാതിയില്‍ പറഞ്ഞിരിക്കുന്ന തീയതിയില്‍ പ്രതിയും പരാതിക്കാരിയും ഹോട്ടലില്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിക്കാരിയുടെ രഹസ്യമൊഴി ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി നേരത്തേ രേഖപ്പെടുത്തിയിരുന്നു.
---------------
Hindusthan Samachar / Sreejith S