Enter your Email Address to subscribe to our newsletters

A,ssam 20 ഡിസംബര്‍ (H.S.)
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് നുഴഞ്ഞുകയറ്റക്കാരെ മാറ്റിനിര്‍ത്താനാണ് എസ്.ഐ.ആര്‍ നടപ്പിലാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍, ദേശദ്രോഹികള്‍ അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് മോദി ആരോപിച്ചു. അസമിലെ ഗുവാഹത്തിയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
കോണ്‍ഗ്രസിന്റെ തെറ്റുകള്‍ തിരുത്തുകയാണ് ഞാന്‍ ചെയ്യുന്നത്. അസമിനെ അവഗണിക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് പിന്തുടര്‍ന്നിരുന്നത്. പതിറ്റാണ്ടുകളായി വടക്ക്-കിഴക്കന്‍ ഇന്ത്യയെ തന്നെ കോണ്‍ഗ്രസ് അവഗണിക്കുകയാണെന്നും മോദി ആരോപിച്ചു.
കോണ്‍ഗ്രസ് ഒരു വലിയ പാപം ചെയ്തു. അസമിനെ വികസനത്തിന് പുറത്താക്കി. ഇതിന് രാജ്യം ഇപ്പോള്‍ വലിയ വില നല്‍കുകയാണ്. ഐക്യത്തിനും സുരക്ഷക്കും വരെ ഇത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസ് കാലത്ത് വടക്കു-കിഴക്കന്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ വലിയ രീതിയില്‍ അക്രമമാണ് വളര്‍ന്ന് വന്നിരുന്നത്. ഇപ്പോള്‍ സ്ഥിതി മാറി വ?രികയാണെന്നും മോദി അവകാശപ്പെട്ടു.
കഴിഞ്ഞ 11 വര്‍ഷം കൊണ്ട് അക്രമത്തിന് അന്ത്യം കുറിക്കാന്‍ കഴിഞ്ഞു. വടക്ക്-കിഴക്കന്‍ ഇന്ത്യയിലെ അക്രമം ബാധിക്കപ്പെട്ട ജില്ലകള്‍ ഇപ്പോള്‍ വികസനത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും മോദി അവകാശപ്പെട്ടു.
---------------
Hindusthan Samachar / Sreejith S