Enter your Email Address to subscribe to our newsletters

Kochi, 20 ഡിസംബര്‍ (H.S.)
നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം നാളെ നടക്കും. രാവിലെ പത്തു മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‌കാരം. രാവിലെ 8.30-ഓടെയാണ് മരണം സ്ഥിരീകരിച്ച. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മരണം സംഭവിക്കുക ആയിരുന്നു.
ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടില്‍ നിന്നും മൃതദേഹം എറണാകുളം ടൗണ്‍ ഹാളിലേക്ക് മാറ്റുകയാണ്. ഉച്ചയ്ക്ക് ഒന്നുമുതല്‍ ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. വൈകീട്ട് മൂന്നുവരെ പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാം. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തിരികെ വീട്ടില്‍ എത്തിക്കാനാണ് തീരുമാനം.
മരണ വിവരമറിഞ്ഞ് സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവര്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് എത്തുകയാണ്. മമ്മൂട്ടി, രഞ്ജി പണിക്കര്‍, സരയു, നിര്‍മാതാവ് ആന്റോ ജോസഫ്, കെ.ബാബു എംഎല്‍എ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രിയും മന്ത്രി സജി ചെറിയാനും ടൗണ്‍ ഹാളില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിക്കും.
---------------
Hindusthan Samachar / Sreejith S