തൃശ്ശൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ; സുൽഫത്തിന്റെ മൃതദേഹം കണ്ടെത്തിയത് അടുക്കളയിൽ
Thrissur, 21 ഡിസംബര്‍ (H.S.) യുവതിയെ സ്വന്തം വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് ആണ് മരിച്ചത്. വീട്ടിലെ അടുക്കളയിലാണ് മുപ്പത്തെട്ടുകാരിയായ സുൽഫത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തൃപ്രയാറിൽ തയ്യൽ കട നട
Fire accident


Thrissur, 21 ഡിസംബര്‍ (H.S.)

യുവതിയെ സ്വന്തം വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് ആണ് മരിച്ചത്. വീട്ടിലെ അടുക്കളയിലാണ് മുപ്പത്തെട്ടുകാരിയായ സുൽഫത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

തൃപ്രയാറിൽ തയ്യൽ കട നടത്തിവരികയായിരുന്നു സുൽഫത്ത്. യുവതി വീട്ടിലിരുന്ന് തുന്നിയ വസ്ത്രങ്ങൾ കടയിൽ എത്തിക്കാൻ ഭർത്താവും മകളും പുറത്തുപോയിരുന്നതിനാൽ സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

തുന്നിയ വസ്ത്രങ്ങൾ വാങ്ങാൻ എത്തിയ അയൽവാസി പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാർ വാതിൽ തുറന്ന് അകത്ത് കടന്നപ്പോഴാണ് പൊള്ളലേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുനിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News