കൊച്ചി കോർപ്പറേഷൻ മേയർ പ്രഖ്യാപനത്തില്‍ തീരുമാനം ആയില്ല, 76 അംഗ കൗൺസിൽ ചുമതല ഏറ്റെടുത്തു
Kerala, 21 ഡിസംബര്‍ (H.S.) കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയർ പ്രഖ്യാപനം നീളുന്നു. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിന് സാധ്യത കൂടുതൽ ഉണ്ടെങ്കിലും ടേം വ്യവസ്ഥയില്‍ കൂടുതൽ പേരെ പരിഗണിക്കണോ എന്നതിൽ ചർച്ചകൾ തുടരുകയാണ് നേതൃത്വം. 76 അംഗ കൗൺസിൽ കൊച
കൊച്ചി കോർപ്പറേഷൻ മേയർ പ്രഖ്യാപനത്തില്‍ തീരുമാനം ആയില്ല, 76 അംഗ കൗൺസിൽ ചുമതല ഏറ്റെടുത്തു


Kerala, 21 ഡിസംബര്‍ (H.S.)

കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയർ പ്രഖ്യാപനം നീളുന്നു. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിന് സാധ്യത കൂടുതൽ ഉണ്ടെങ്കിലും ടേം വ്യവസ്ഥയില്‍ കൂടുതൽ പേരെ പരിഗണിക്കണോ എന്നതിൽ ചർച്ചകൾ തുടരുകയാണ് നേതൃത്വം. 76 അംഗ കൗൺസിൽ കൊച്ചി കോർപ്പറേഷനിൽ ചുമതല ഏറ്റെടുത്തു. വലിയ ഭൂരിപക്ഷത്തിൽ ഭരണം തിരിച്ചുപിടിച്ചതിന്‍റെ ആഹ്ലാദത്തിലാണ് കൊച്ചിയിൽ യുഡിഎഫ് ക്യാമ്പ്. എന്നാൽ ആരാകണം മേയർ എന്നതിൽ ഫലം പുറത്തുവന്ന ഒരാഴ്ചയാകുമ്പോഴും സമവായമായിട്ടില്ല.

പദവിയും സീനിയോറിറ്റിയും ആണ് പരിഗണന എങ്കിൽ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, ലത്തീൻ സമുദായ പരിഗണ എങ്കിൽ മഹിളാ കോൺഗ്രസ് ഉപാധ്യക്ഷ അഡ്വ. വി കെ മിനിമോൾ, സമുദായവും ഫോർട്ട് കൊച്ചി പരിഗണനയും എങ്കിൽ ഷൈനി മാത്യു എന്നീ നിലകളിലാണ് സ്ഥാനത്തെത്താനുള്ള സാധ്യതയാണുള്ളത്.

അതേസമയം, വിട്ടുവീഴ്ച ചെയ്യേണ്ട എന്ന നിലപാടാണ് ദീപ്തി മേരിയെ അനുകൂലിക്കുന്നവർ സ്വീകരിച്ചിരിക്കുന്നത്. കെപിസിസി സംഘടനാ പദവിയിൽ ഉന്നത സ്ഥാനത്തിരിക്കുന്നവരെ മേയർ ആയി പരിഗണിക്കണമെന്ന പാർട്ടി സർക്കുലറും ഇവർ ഉയർത്തിക്കാട്ടുന്നു. ഹോൾഡ് വികസനത്തിൽ പിന്നോക്കം നിൽക്കുന്ന കൊച്ചി മേഖലയിൽ നിന്ന് ഷൈനി മാത്യുവിനെ പരിഗണിക്കണം എന്ന ആവശ്യവുമായി കോൺഗ്രസ് രണ്ട് ബ്ലോക്ക് പ്രസിഡന്‍റുമാർ പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News