Enter your Email Address to subscribe to our newsletters

Iravikulam , 21 ഡിസംബര്‍ (H.S.)
തദ്ദേശ തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ കൊല്ലത്തെ യുഡിഎഫ് മുന്നണിയില്‍ തര്‍ക്കം. ഇരവിപുരം നിയമസഭാ സീറ്റിനെ ചൊല്ലിയാണ് ആര്‍എസ്പിയും മുസ്ലിം ലീഗും ഇടയുന്നത്. സീറ്റ് മടക്കി നല്‍കണമെന്ന ആവശ്യമാണ് മുസ്ലീം ലീഗ് മുന്നോട്ട് വയ്ക്കുന്നത്. തോല്‍ക്കുന്ന നിയമസഭാ സീറ്റില്‍ ഇനി മല്‍സരിക്കില്ല. ഇരവിപുരത്തിന് പകരം ആര്‍എസ്പിക്ക് മറ്റൊരു സീറ്റ് നല്‍കണമെന്നുമാണ് ലീഗ് ആവശ്യം.
കഴിഞ്ഞ തവണ മത്സരിച്ച പുനലൂര്‍ വിജയ സാധ്യത ഇല്ലാത്ത സീറ്റാണ്. ഇരവിപുരത്ത് പാര്‍ട്ടി വിജയിച്ചിട്ടുമുണ്ട്. തോല്‍ക്കുന്ന സീറ്റ് യുഡിഎഫില്‍ നിന്ന് വാങ്ങില്ലെന്നും ഇരവിപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചെന്നും ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനസ് പറഞ്ഞു.
'കഴിഞ്ഞ തവണ പുനലൂര്‍ സീറ്റില്‍ ആയിരുന്നു ലീഗ് മത്സരിച്ചത്. പുനലൂര്‍ പോലുള്ള സ്ഥലത്ത് ലീഗിന് ജയിക്കാനുള്ള ഒരു സാധ്യതയുമില്ല. കാലാകാലങ്ങളായി തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ ഇനി ലീഗില്ല. തോല്‍ക്കുന്ന സീറ്റ് ഇനി യുഡിഎഫില്‍ നിന്ന് ലീഗ് വാങ്ങില്ല. ഇരവിപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു,' എന്നുമാണ് നൗഷാദ് യൂനസ് പറഞ്ഞത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR