Enter your Email Address to subscribe to our newsletters

Kasaragod, 21 ഡിസംബര്‍ (H.S.)
റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് കയറ്റിവച്ച നിലയില്‍. കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്ബർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന ട്രാക്കിലാണ് സ്ലാബ് കണ്ടെത്തിയത്.
യാത്രക്കാരും പ്രദേശവാസികളും നല്‍കിയ വിവരത്തെത്തുടർന്ന് റെയില്‍വേ ജീവനക്കാർ സ്ലാബ് നീക്കം ചെയ്തതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അട്ടിമറി സാധ്യത പൊലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.
റെയില്‍വേ സ്റ്റേഷൻ്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്ബർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന ട്രാക്കിലാണ് കോണ്‍ക്രീറ്റ് സ്ലാബ് കയറ്റിവെച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷൻ സൂപ്രണ്ടിന്റെ പരാതിയെ തുടർന്നാണ് ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഈ കൃത്യത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
കഴിഞ്ഞ വർഷം കോട്ടിക്കുളത്ത് റെയില്‍വേ ട്രാക്കില്‍ ഇരുമ്ബ് ദണ്ഡ് കയറ്റിവെച്ച സമാനമായ സംഭവം ഉണ്ടായിരുന്നു. ആക്രി സാധനങ്ങള്‍ പെറുക്കുന്ന സ്ത്രീയാണ് അതിന് പിന്നിലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അട്ടിമറി സാധ്യതയല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപുറമെ, കരിങ്കല്ല് ചീളുകള്‍ ട്രാക്കില്‍ നിരത്തിവെച്ച സംഭവങ്ങളും മുമ്ബ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, കോണ്‍ക്രീറ്റ് സ്ലാബ് ഉപയോഗിച്ചുള്ള ഇത്തരമൊരു ശ്രമം ഇത് ആദ്യമായാണെന്ന് പൊലീസ് അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR