ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടപടി കടുപ്പിക്കാന്‍ എസ്‌ഐടി; മുൻ ദേവസ്വംബോർഡ് അംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യും
Thiruvananthapuram, 21 ഡിസംബര്‍ (H.S.) ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടപടികള്‍ കടുപ്പിക്കാന്‍ എസ്‌ഐടി. മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എന്‍. വിജയകുമാറിനേയും കെ.പി. ശങ്കര്‍ദാസിനേയും വീണ്ടും ചോദ്യം ചെയ്യും. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യ
Sabarimala gold theft case


Thiruvananthapuram, 21 ഡിസംബര്‍ (H.S.)

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടപടികള്‍ കടുപ്പിക്കാന്‍ എസ്‌ഐടി. മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ എന്‍. വിജയകുമാറിനേയും കെ.പി. ശങ്കര്‍ദാസിനേയും വീണ്ടും ചോദ്യം ചെയ്യും. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യും.

ഇരുവര്‍ക്കെതിരെയും അന്വേഷണം നടക്കാത്തത് എന്താണെന്ന ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് നടപടി. ചോദ്യം ചെയ്യലില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം. എന്നാല്‍ കൊള്ളയില്‍ പങ്കില്ലെന്നും പത്മകുമാറാണ് നടപടികള്‍ മുഴുവന്‍ നടത്തിയത് എന്നുമാണ് ഇരുവരും നേരത്തെ മൊഴി നല്‍കിയിരിക്കുന്നത്.

അതേസമയം തീരുമാനങ്ങളില്‍ ദേവസ്വം ബോര്‍ഡിന് കൂട്ടത്തരവാദിത്തമെന്ന വാദമാണ് പത്മകുമാര്‍ സ്വീകരിക്കുന്നത്. അതിനിടെ റിമാന്‍ഡില്‍ കഴിയുന്ന പങ്കജ് ഭണ്ഡാരി, ഗോവര്‍ദ്ധന്‍ എന്നിവരെ കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ അന്വേഷണസംഘം നാളെ കോടതിയില്‍ നല്‍കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News