Enter your Email Address to subscribe to our newsletters

Kochi, 21 ഡിസംബര്‍ (H.S.)
ഇന്ത്യയുടെ ഭൂപടം മാറ്റിയ ഹാദിയെ ഭൂമിയില്‍ നിന്നു തന്നെ തുടച്ച് മാറ്റിയ “അജ്ഞാതന് ആശംസയുമായി സന്തോഷ് പണ്ഡിറ്റ് .
ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്ക്കാർ പൊതുവില്‍ ഇന്ത്യ വിരുദ്ധരും ഇവന് കട്ട സപ്പോർട്ടും കൊടുക്കുന്നവർ ആണ്. അജ്ഞാതന്റെ കളികള്‍ പാക്കിസ്ഥാനില്‍ മാത്രമല്ല ബംഗ്ലാദേശിലും തുടങ്ങിയിട്ടുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം….
വാളെടുത്തവൻ വാളാല്‍ എന്ന് നമ്മള്‍ കേട്ടിട്ടില്ലേ.. അത് തന്നെ സംഭവിച്ചു. വെറുപ്പിന്റെ രാഷ്‌ട്രീയം കൊണ്ട് നടന്ന ഒരു ബംഗ്ലാദേശ് വർഗീയവാദിയും , തീവ്രവാദിയും ആയ ഷെരീഫ് ഉസ്മാൻ ഹാദി (32) ഏതോ “അജ്ഞാതന്റെ” കരങ്ങളാല്‍ വെടിയേറ്റ് മരിച്ചു.കടുത്ത ഇന്ത്യ വിരോധി ആയിരുന്നു. വടക്ക് കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങള്‍ പിടിച്ചെടുത്തു വിശാല ബംഗ്ലാദേശ് സ്ഥാപിക്കും എന്ന് സ്വപ്നം കണ്ട് , ജനങ്ങളെ അതിന് പ്രേരിപ്പിച്ചു നടന്ന ,ഇന്ത്യയെ മുറിച്ചെടുക്കുവാൻ ഇറങ്ങിയ ഹാദി..
പേപ്പറില്‍ ഇന്ത്യയുടെ ഭൂപടം മാറ്റിയവൻ ഹാദി .. ഒടുവില്‍ അവനെ ഭൂമിയില്‍ നിന്നു തന്നെ തുടച്ച് മാറ്റി “അജ്ഞാതൻ”..ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങള്‍ക്ക് പ്രധാനമായും നേതൃത്വം നല്‍കിയ യുവ തീവ്രവാദ നേതാവാണ് ഷെരീഫ് ഉസ്മാൻ ഹാദി. ബംഗ്ലാദേശില്‍ നിരവധി മത ലഹള നടത്തി ആയിര കണക്കിന് പേരെ കൊന്നൊടുക്കി. യുവ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശങ്ങള്‍ നല്‍കി.
2024 ല്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുകയും ഹസീനയുടെ ഇന്ത്യയിലേക്കുള്ള പാലായനത്തിന് കാരണമാവുകയും ചെയ്തു.2026 ഫെബ്രുവരിയിലെ ദേശീയ തിരഞ്ഞെടുപ്പില്‍ പാർലമെന്റിലേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഹാദി…ചുളുവില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ആവുകയും, വർഗീയ കലാപങ്ങള്‍ തുടരുകയും ചെയ്ത് ഇന്ത്യയെ ആക്രമിക്കണം എന്നൊക്കെ ദിവസവും സ്വപ്നം കണ്ട് കിടക്കാറുണ്ട്. എല്ലാം waste ആയി. ഇന്ത്യയില്‍ SIR കൊണ്ട് വന്നു ബംഗ്ലാദേശികളെ പുറത്താക്കിയത് ഇവനും ഫാൻസിനും ഇഷ്ടപ്പെട്ടില്ല.
തീവ്രവാദ നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ കലാപവും , വർഗീയ സംഘർഷങ്ങളും രൂക്ഷം. വ്യാഴാഴ്ച രാത്രി ദിപു ചന്ദ്ര ദാസ് എന്ന യുവാവിനെ ഇവന്റെ ഫാൻസ് ജനക്കൂട്ടമാറി വന്നു ആക്രമിച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിനു ശേഷം അദ്ദേഹത്തിന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി കത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്ക്കാർ പൊതുവില്‍ ഇന്ത്യ വിരുദ്ധരും ഇവന് കട്ട സപ്പോർട്ടും കൊടുക്കുന്നവർ ആണ്.ഇന്ത്യന്‍ നയതന്ത്ര ഓഫീസിനു പുറത്തും പ്രതിഷേധങ്ങള്‍ അരങ്ങേറി.ഇനിയെന്ത് ? ഇന്ത്യ കരുതി ഇരിക്കുക. ഒരു യുദ്ധം വരെ മുൻകൂട്ടി കാണുക.(വാല്‍ കഷ്ണം…അജ്ഞാതന്റെ ഏറ്റവും ചെറിയ ഇര … അജ്ഞാതന്റെ കളികള്‍ പാക്കിസ്ഥാനില്‍ മാത്രമല്ല ബംഗ്ലാദേശിലും തുടങ്ങിയിട്ടുണ്ട്..ആശംസകള്‍)
---------------
Hindusthan Samachar / CHANDHU CHANDRASEKHAR