Enter your Email Address to subscribe to our newsletters

Wayanad, 21 ഡിസംബര്‍ (H.S.)
വനപ്രദേശങ്ങളിലോ വനത്തോട് ചേര്‍ന്നോ താമസിക്കുന്ന ആളുകള്‍ക്ക് കർശന മുന്നറിയിപ്പുമായി കേരള വനംവകുപ്പ്.
വയനാട്, നീലഗിരി, ബന്ദിപ്പൂര്‍ വന്യജീവി സങ്കേതങ്ങളില്‍ അടക്കം വനത്തോട് ചേര്‍ന്ന് താമസിക്കുകയും വനവുമായി അടുത്തിടപഴകി ജീവിക്കുകയും ചെയ്യുവർക്കാണ് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കടുവകളുടെ പ്രജനന കാലമായതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് ഡിസംബർ മുതല്‍ ഫെബ്രുവരി വരെയുള്ള ഈ മൂന്ന് മാസങ്ങളില്‍ കടുവകള്‍ അതീവ ജാഗ്രതയുള്ളവരായിരിക്കും. അതിനാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് വനവകുപ്പ് അറിയിച്ചിട്ടുള്ളത്.
1. അതിരാവിലെയും രാത്രിയിലും കാടിനുള്ളിലൂടെയോ ഓരം ചേര്‍ന്നോ ഉള്ള വഴികളിലെ ഒറ്റക്കുള്ള യാത്രകള്‍ ഒഴിവാക്കുക.
2. വനത്തിലൂടെ നടക്കുന്ന സമയത്ത് ചെറിയ ശബ്ദങ്ങള്‍ ഉണ്ടാക്കി നടക്കുന്നതിനായി ശ്രദ്ധിക്കുക. വന്യജീവികള്‍ വഴികളിലുണ്ടെങ്കില്‍ മാറിപോകുന്നതിന് ഇത് സഹായിക്കും.
3. ഗോത്ര ജനവിഭാഗങ്ങള്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോകുമ്ബോള്‍ വൈകുന്നേരത്തിന് മുമ്ബായി തിരികെയെത്താന്‍ ശ്രദ്ധിക്കണം.
4. ഒറ്റക്ക് കാട് കയറാതെ മൂന്നോ നാലോ പേരുള്ള സംഘങ്ങളായി പോകണം.
5. ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് വനത്തിനുള്ളിലൂടെയും ഓരം ചേര്‍ന്നുമുള്ള യാത്രകള്‍ ഒഴിവാക്കുക.
6. വനഭൂമിയിലേക്ക് കന്നുകാലികളെ മേയ്ക്കാന്‍ വിടാതിരിക്കുക. വനത്തിനടുക്ക കൃഷിഭൂമികളില്‍ കാലികളെ കെട്ടിയിടുമ്ബോഴും ജാഗ്രത പാലിക്കണം.
7. സ്വകാര്യ ഭൂമിയിലെ പ്രത്യേകിച്ച് വനപ്രദേശങ്ങളോട് ചേര്‍ന്നുള്ള ഭൂമി കാടുക്കയറി കിടക്കാന്‍ അനുവദിക്കരുത്. കാടുമൂടിയ സ്വകാര്യ സ്ഥലങ്ങളുള്ളതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഈ വിവരം പഞ്ചായത്തിനെയോ വനം വകുപ്പ് ഉദ്യോഗസ്ഥരെയോ അറിയിക്കുക.
8. രാത്രിയില്‍ കന്നുകാലികളെ തൊഴുത്തില്‍ തന്നെ കെട്ടുക. തൊഴുത്തില്‍ ലൈറ്റ് ഇടാന്‍ മറക്കാതിരിക്കുക. ഇതിന് പുറമെ വന്യമൃശല്യത്തിന് സാധ്യതയുണ്ടാകുന്ന പക്ഷം തൊഴുത്തിനടുത്ത് വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷം തീയിടുക.
9. കടുവയുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം വനംവകുപ്പിനെ അറിയിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ ഏറ്റവും അടുത്ത പ്രദേശത്തുള്ള വനംവകുപ്പ് ഓഫീസിലേക്ക് വിളിക്കുക.
വയനാട് ജില്ലയില്‍ വിളിക്കേണ്ട നമ്ബറുകള്‍ ഇനി പറയുന്നവയാണ്.
വയനാട് വന്യജീവി സങ്കേതം -9188407547
സൗത്ത് വയനാട് ഡിവിഷന്‍ -9188407545
---------------
Hindusthan Samachar / CHANDHU CHANDRASEKHAR