Enter your Email Address to subscribe to our newsletters

Thiruvananthapuram, 21 ഡിസംബര്‍ (H.S.)
ലോക കേരള സഭയുടെ അഞ്ചാം പതിപ്പ് ജനുവരി 29 മുതല്‍. ജനുവരി 29ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം നടക്കുക.
30,31 തിയതികളില്‍ നിയമസഭാ മന്ദിരത്തില്‍ സമ്മേളനം നടക്കും. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോള്‍ എന്തിന് ഇത്തവണയും ലോക കേരള സഭ നടത്തുന്നു എന്ന് വിമര്‍ശനവും ഒരുവശത്ത് നിന്ന് ഉയരുന്നുണ്ട്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടക്കാന്‍ പോകുന്ന അവസാന ലോക കേരള സഭ എന്ന പ്രത്യേക കൂടി ഈ അഞ്ചാം പതിപ്പിനുണ്ട്. ബജറ്റ് സമ്മേളനം നടക്കുന്നതിനിടയില്‍ സഭയ്‌ക്ക് അവധി നല്‍കിക്കൊണ്ടാണ് ഇത്തവണ ലോക കേരള സഭയ്‌ക്കായി നിയമസഭാ മന്ദിരം വിട്ടുനല്‍കുന്നത്. മൂന്ന് ദിവസങ്ങളിലായാണ് പരിപാടി നടക്കുക.
ലോക കേരള സഭയ്‌ക്കായി ഏകദേശം പത്ത് കോടി ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്ബി ഹാളിലാണ് പ്രതിനിധി സമ്മേളനങ്ങള്‍ നടക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR