Enter your Email Address to subscribe to our newsletters

Wayanad, 21 ഡിസംബര്‍ (H.S.)
കടുവ ആക്രമണത്തിൽ മാനദണ്ഡപ്രകാരമുള്ള എല്ലാ നടപടികളും വനം വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി തിരക്കിലായതിനാലാണ് ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പടെ സംഭവ സ്ഥലത്ത് എത്താന്‍ സാധിക്കാതിരിന്നത്. ഈ വിഷയത്തില്‍ ആശ്രിത ജോലി ഉള്‍പ്പടെ നിലവിലുള്ള സാഹചര്യങ്ങള്‍ അനുസരിച്ച് പരിഗണിക്കും. നിലവില്‍ പത്തുലക്ഷമാണ് നഷ്ട പരിഹാരമായി വനം വകുപ്പ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
നിലവിലെ നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ച് മാത്രമേ അത്തരം സഹായം അനുവദിക്കാന്‍ സര്‍ക്കാരിന് കഴിയൂ. ഇത് എല്ലാവര്‍ക്കും അറിയുന്ന കാര്യം. നിലവില്‍ വന്യമൃഗ ശല്യം പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വനംവകുപ്പ് ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുടുംബാംഗങ്ങളുടെ ആവശ്യം പരിഗണിക്കുന്നതില്‍ ചില പോരായ്മ ഉണ്ടായി. അത് പരിഹരിക്കും. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അക്രമകാരിയായ കടുവയെ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ വെടിവെക്കാന്‍ ആകൂ. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
സംഭവത്തില്‍ വനംവകുപ്പ് ജാഗ്രത തുടരും. ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR