Enter your Email Address to subscribe to our newsletters

Kerala, 21 ഡിസംബര്‍ (H.S.)
രക്തസാക്ഷികളുടെ നാമത്തിലുള്ള എൽഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി വീണ്ടും സത്യപ്രതിജ്ഞ ചൊല്ലിച്ചു. ചാലക്കുടി നഗരസഭയിലെ അഞ്ചാം വാർഡ് കൗൺസിലർ നിധിൻ പുല്ലന്റെ സത്യപ്രതിജ്ഞയാണ് വരണാധികാരി റദ്ദാക്കിയത്. ധീരരക്തസാക്ഷികളുടെ നാമത്തിൽ ദൃഢപ്രതിജ്ഞ ചെയ്യുന്നു എന്നാണ് നിധിൻ പുല്ലൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പറഞ്ഞ വാചകം. വരണാധികാരിയായ ചാലക്കുടി ഡി എഫ് ഒ എം വെങ്കിടേശ്വരൻ ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിക്കുകയും വീണ്ടും സത്യവാചകം ചൊല്ലാൻ ആവശ്യപ്പെടുകയും ആയിരുന്നു.
ഞായറാഴ്ച രാവിലെ നഗരസഭാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുതിർന്ന അംഗം കെ.ടി. ജോണിക്ക് വരണാധികാരിയായ ചാലക്കുടി ഡിഎഫ്ഒ എം. വെങ്കിടേശ്വരൻ ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു.
നേരത്തെ സമാനമായ സാഹചര്യത്തിൽ രക്തസാക്ഷികളുടെ നാമത്തിൽ പ്രതിജ്ഞ എടുക്കാൻ ശ്രമിച്ചതിന്റെ പേരിൽ കാലിക്കറ്റ് വി സി ചടങ്ങ് ബഹിഷ്കരിച്ച് ഇറങ്ങി പോയിരുന്നു.
---------------
Hindusthan Samachar / Roshith K