Enter your Email Address to subscribe to our newsletters

Kerala, 22 ഡിസംബര്‍ (H.S.)
മലപ്പുറം: പെരിന്തൽമണ്ണയിൽ ലീഗ് ഓഫീസുനേരെയുണ്ടായ ആക്രണവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ കസ്റ്റഡിയിൽ. അഞ്ച് സിപിഎം പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് പെരിന്തൽമണ്ണ ലീഗ് ഓഫീസിനുനേരെ കല്ലേറുണ്ടായത്. തുടര്‍ന്ന് രാത്രി വൈകി റോഡ് ഉപരോധ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തിയിരുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ നഗരത്തിൽ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
ആക്രമണത്തിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ നഗരത്തിൽ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ലീഗ് ഓഫീസുനേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ലീഗിന്‍റെ ആരോപണം. ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താൽ. കടകളടക്കം അടച്ചിട്ടുകൊണ്ടുള്ള ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.
---------------
Hindusthan Samachar / Roshith K