പാലായിൽ ഏത് മുന്നണിയെ പിന്തുണക്കണമെന്നതിൽ പുളിക്കകണ്ടം കുടുംബത്തിന്റെ പ്രഖ്യാപനം നാളെ
Kerala, 22 ഡിസംബര്‍ (H.S.) കോട്ടയം: പാലായിൽ ഏത് മുന്നണിയെ പിന്തുണക്കണമെന്നതിൽ പുളിക്കകണ്ടം കുടുംബത്തിന്റെ പ്രഖ്യാപനം നാളെ. ഇന്ന് മുന്നണികളുമായി നേരിട്ട് ചർച്ച നടക്കും. യുഡിഎഫിനെ പിന്തുണക്കാനാണ് സാധ്യത കൂടുതൽ. ജനസഭയിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ടത് യുഡ
പാലായിൽ ഏത് മുന്നണിയെ പിന്തുണക്കണമെന്നതിൽ പുളിക്കകണ്ടം കുടുംബത്തിന്റെ പ്രഖ്യാപനം നാളെ


Kerala, 22 ഡിസംബര്‍ (H.S.)

കോട്ടയം: പാലായിൽ ഏത് മുന്നണിയെ പിന്തുണക്കണമെന്നതിൽ പുളിക്കകണ്ടം കുടുംബത്തിന്റെ പ്രഖ്യാപനം നാളെ. ഇന്ന് മുന്നണികളുമായി നേരിട്ട് ചർച്ച നടക്കും. യുഡിഎഫിനെ പിന്തുണക്കാനാണ് സാധ്യത കൂടുതൽ. ജനസഭയിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ടത് യുഡിഎഫിനെ പിന്തുണക്കണമെന്നായിരുന്നു. അതേ സമയം പിന്തുണ ആർക്കായാലും ദിയ ബിനുവിന് രണ്ടര വർഷം ചെയർമാൻ സ്ഥാനം ആവശ്യപ്പെടും.

ജനസഭയിൽ വെച്ച് ഭൂരിപക്ഷം ആളുകളും യുഡിഎഫിന് പിന്തുണയ്ക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇതിനടിസ്ഥാനത്തിൽ യുഡിഎഫുമായിട്ടായിരിക്കും ആദ്യം ചർച്ച നടത്തും. എൽഡിഎഫ് നേതാക്കളുമായും ചർച്ച നടത്തുമെന്ന് ബിനു പുളക്കകണ്ടം യോഗത്തിൽ പറഞ്ഞു. ജനസഭയിൽ ഒരു വന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ചൊവ്വാഴ്ച അന്തിമ തീരുമാനം പ്രഖ്യാപിക്കും.

പുളിക്കകണ്ടം കുടുംബത്തിലെ കൗൺസിലർമാരായ ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവര്‍ വിജയിച്ച മൂന്നു വാര്‍ഡുകളിലെ പൊതുജനങ്ങളാണ് ജനസഭയിൽ പങ്കെടുത്തത്. പിന്തുണ തേടി സമീപിച്ച എൽഡിഎഫ്, യുഡിഎഫ് നേതാക്കളെയും പുളിക്കകണ്ടം കുടുംബം ജനസഭയിലെ തീരുമാനം അറിയിക്കും. പുളിക്കകണ്ടം കുടുംബത്തിൽ നിന്നും വിജയിച്ച സ്വതന്ത്ര അംഗങ്ങളടക്കം ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിനുശേഷമാണ് വൈകിട്ട് ജനസഭ നടന്നത്. എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാത്ത പാല നഗരസഭയിൽ സ്വതന്ത്രരായി ജയിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗൺസിലർമാരുടെ തീരുമാനം ഭരണത്തിൽ ഏറെ നിര്‍ണായകമാണ്. കേരള കോൺഗ്രസ് എമ്മിന് ഭരണം നഷ്ടമായ നഗരസഭയാണ് പാലാ.

---------------

Hindusthan Samachar / Roshith K


Latest News