Enter your Email Address to subscribe to our newsletters

Kerala, 22 ഡിസംബര്‍ (H.S.)
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവന്ന വിബി ജി റാം ജി പദ്ധതി നടത്തിപ്പിൽ കേന്ദ്രം മുന്നോട്ട്. പദ്ധതി നടപ്പാക്കാനായി പ്രത്യേക ഗ്രാമസഭകള്‍ വിളിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഗ്രാമസഭകളില്‍ തൊഴിലാളികളുടെയും സ്ത്രീകളുടെയും ദളിത്-പിന്നാക്ക വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അയച്ച കത്തില്‍ സൂചിപ്പിക്കുന്നു.
ഈ മാസം 26നകം ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കണം എന്നാണ് നിര്‍ദേശം. ഗ്രാമസഭകള്‍ വിളിക്കുന്നത് അടക്കമുള്ള നടപടികള്‍ കേന്ദ്രഗ്രാമ വികസന മന്ത്രാലയം നിരീക്ഷിക്കും. പദ്ധതിയെക്കുറിച്ചും നിയമവശത്തെക്കുറിച്ചുള്ള ബോധവല്‍ക്കണമാണ് ഗ്രാമസഭകളിലൂടെ നടപ്പിലാക്കാനുദ്ദേശിക്കുന്നത്. ഗ്രാമസഭകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ചിത്രങ്ങളും വീഡിയോകളും സഹിതം നിര്‍ണയ് ആപ്പില്‍ അപ്ലോഡ് ചെയ്യാനും നിര്‍ദേശമുണ്ട്.
പദ്ധതിക്കെതിരെ പ്രതിപക്ഷപ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നോട്ട് പോക്ക്. കനത്ത പ്രതിഷേധങ്ങള്‍ക്കിടെ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ ബില്ലില്‍ കഴിഞ്ഞദിവസം രാഷ്ട്രപതി ഒപ്പ് വച്ചിരുന്നു. ഇതോടെ ബിൽ നിയമമായി.
വികസിത് ഭാരത് - റോസ്‌ഗാർ ഔർ ആജീവിക മിഷൻ - ഗ്രാമീൺ (VB-G RAM G) എന്നത് 2025 ഡിസംബറിൽ പ്രാബല്യത്തിൽ വന്ന ഒരു കേന്ദ്ര നിയമമാണ്. ഏകദേശം 20 വർഷം പഴക്കമുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA) പകരമായാണ് ഇത് കൊണ്ടുവന്നത്.പ്രധാന സവിശേഷതകളും മാറ്റങ്ങളുംവർദ്ധിപ്പിച്ച തൊഴിൽ ദിനങ്ങൾ: ഒരു സാമ്പത്തിക വർഷം ഗ്രാമീണ കുടുംബങ്ങൾക്ക് നൽകുന്ന തൊഴിൽ ഉറപ്പ് 100 ദിവസത്തിൽ നിന്ന് 125 ദിവസമായി വർദ്ധിപ്പിച്ചു.പുതിയ സാമ്പത്തിക വിഹിതം: മുൻപ് കൂലി പൂർണ്ണമായും കേന്ദ്രം നൽകിയിരുന്ന സ്ഥാനത്ത്, ഇനി മുതൽ ചിലവ് കേന്ദ്രവും സംസ്ഥാനങ്ങളും 60:40 എന്ന അനുപാതത്തിൽ വഹിക്കണം (വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഇത് 90:10 ആണ്).കൃഷിസമയത്തെ ഇടവേള: കാർഷിക വിളവെടുപ്പ് കാലത്ത് തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കാൻ, വർഷത്തിൽ പരമാവധി 60 ദിവസം വരെ തൊഴിലുറപ്പ് പദ്ധതി നിർത്തിവെക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടാകും.പ്രതിവാര കൂലി: കൂലി ആഴ്ചയിലൊരിക്കലോ അല്ലെങ്കിൽ പരമാവധി 15 ദിവസത്തിനുള്ളിലോ വിതരണം ചെയ്യണം.ആസ്തി നിർമ്മാണം: ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവന മാർഗങ്ങൾ, കാലാവസ്ഥാ പ്രതിരോധം എന്നീ നാല് മേഖലകൾക്കാണ് പുതിയ നിയമത്തിൽ മുൻഗണന നൽകുന്നത്.നിലവിലെ സാഹചര്യം2025 ഡിസംബർ 21-നാണ് രാഷ്ട്രപതി ദ്രൗപതി മുർമു ഈ നിയമത്തിന് അംഗീകാരം നൽകിയത്. പുതിയ നിയമം നടപ്പിലാക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.വിമർശനങ്ങൾപദ്ധതിയുടെ പേരിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതും, സാമ്പത്തിക ബാധ്യതയുടെ 40 ശതമാനം സംസ്ഥാനങ്ങളുടെ മേൽ ചുമത്തിയതും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഇത് ദോഷകരമായി ബാധിക്കുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
---------------
Hindusthan Samachar / Roshith K