നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് യുഡിഎഫ്,​ സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കും
Trivandrum , 22 ഡിസംബര്‍ (H.S.) തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ വൻവിജയം നൽകിയ ആത്മവിശ്വാസവുമായി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിച്ച് കോൺഗ്രസും യു.ഡി.എഫും. ജനുവരിയിൽ മിഷൻ 2026ന് യു,​ഡി.എഫ് രൂപം നൽകും. സീറ്റ് വിഭജനം ജനുവരിയ
നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് യുഡിഎഫ്,​ സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കും


Trivandrum , 22 ഡിസംബര്‍ (H.S.)

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ വൻവിജയം നൽകിയ ആത്മവിശ്വാസവുമായി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിച്ച് കോൺഗ്രസും യു.ഡി.എഫും. ജനുവരിയിൽ മിഷൻ 2026ന് യു,​ഡി.എഫ് രൂപം നൽകും. സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കി ഫെബ്രുവരിയിൽ പ്രകടന പത്രിക പുറത്തിറക്കാനാണ് പദ്ധതി. സീറ്റ് വിഭജനം ജനുവരി 15നകം പൂർത്തിയാക്കാനാണ് മുന്നണിയിലെ ധാരണ ഘടകകക്ഷികളുടെ സീറ്റുകളിലെ സ്ഥാനാർത്ഥികളെ നേരത്തെ തീരുമാനിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുതിർന്ന നേതാക്കൾ ഓരോ ജില്ലകളിലേക്കും ഇറങ്ങിയുള്ള പ്രവർത്തനത്തിനാണ് പദ്ധതിയിട്ടിരിക്കുന്നത്.

തദ്ദേശ ജയം വിലയിരുത്തി തോൽവിയുണ്ടായ സ്ഥലങ്ങളിൽ അത് പരിശോധിച്ച് തുടർ നടപടി ചർച്ച ചെയ്യാനാണ് തീരുമാനം. നേതാക്കൾ നൽകുന്ന റി പ്പോർട്ട് ജനുവരിയിൽ ബത്തേരിയിലെ ക്യാമ്പ് ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.പ്രശ്നങ്ങളുണ്ടെങ്കിൽ അതിവേഗം തീർത്ത് ഒറ്റക്കെട്ടായി പോകാനും യോഗത്തിൽ തീരുമാനിച്ചു. അതേസമയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരാണെന്ന കാര്യത്തിൽ കോൺഗ്രസിൽ ധാരണയായിട്ടില്ല. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജാഥയുടെ ക്യാപ്ടൻ വി.ഡി. സതീശൻ ആയിരിക്കും എന്നാണ് വിവരം.

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ:

തിരഞ്ഞെടുപ്പ് തീയതികൾ

സാധ്യത: 2026 ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്.

കാലാവധി: നിലവിലെ (15-ാം) കേരള നിയമസഭയുടെ കാലാവധി 2026 മെയ് 23-ന് അവസാനിക്കും.

ഔദ്യോഗിക വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ 2026 മാർച്ചോടെ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

---------------

Hindusthan Samachar / Roshith K


Latest News