Enter your Email Address to subscribe to our newsletters

Kerala, 22 ഡിസംബര്‍ (H.S.)
കണ്ണൂർ ∙ പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുമ്പാട് കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുതിർന്നവർ തൂങ്ങിമരിച്ച നിലയിലും കുട്ടികൾ നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു.
ഉഷയുടെ ഭർത്താവ് വീട്ടിലേക്ക് എത്തിയപ്പോൾ വീട് പൂട്ടി കിടന്ന നിലയിലായിരുന്നു. തുടർന്ന് സംശയത്തെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്‌നം നിലനിന്നിരുന്നു. ഇവർക്കെതിരെ നേരത്തെ പൊലീസ് കേസുകളുണ്ടായിരുന്നു.
ഗാർഹിക പീഡനത്തിനടക്കം കലാധരന്റെ അമ്മയ്ക്കും അച്ഛനും എതിരെ കേസുണ്ടായിരുന്നത്. കലാധരന്റെ അച്ഛൻ പോക്‌സോ കേസിലും പ്രതിയാണ്. കലാധരന്റെ ഭാര്യ ഇവരുടെ കൂടെയല്ല താമസം. സ്വന്തം വീട്ടിലാണ് താമസം. കുടുംബ പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
---------------
Hindusthan Samachar / Roshith K