Enter your Email Address to subscribe to our newsletters

Kannur, 22 ഡിസംബര്‍ (H.S.)
കണ്ണൂർ ∙ നിർമാണച്ചട്ടം ലംഘിച്ചു കാൽടെക്സിൽ കെട്ടിപ്പൊക്കിയ 10 നിലക്കെട്ടിടം പൊളിച്ചു നീക്കണമെന്ന കോർപറേഷൻ നിർദേശത്തെ തുടർന്ന് പൊളിക്കൽ നടപടികൾ ആരംഭിച്ചു. ഹൈഡ്രോളിക് ക്രെയിനിൽ യന്ത്രഭാഗങ്ങൾ മുകളിലെത്തിച്ചാണ് പൊളിക്കുന്നത്. എൻഎസ് ടാക്കീസിനു സമീപം 10 വർഷംമുൻപ് നിർമിച്ച് പാതിപൂർത്തിയായ കെട്ടിടമാണ് പൊളിക്കുന്നത്. കോർപറേഷനിൽ നൽകിയ പ്ലാനിനു വിരുദ്ധമായാണ് കെട്ടിടം നിർമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
7 നിലയ്ക്കാണ് അനുമതി ലഭിച്ചതെങ്കിലും 10 നിലയാണു നിർമിച്ചത്. ചെറിയ സ്ഥലത്ത് കൂറ്റൻ കെട്ടിടം നിർമിക്കുന്നത് അനധികൃതമെന്ന് കണ്ടെത്തിയതിനാലാണ് പൊളിക്കുന്നത്. ഇത്തരത്തിൽ നടപടി നേരിട്ട് പൊളിക്കുന്ന നഗരത്തിലെ ആദ്യ കെട്ടിടമാകും ഇത്.
---------------
Hindusthan Samachar / Roshith K