Enter your Email Address to subscribe to our newsletters

Kottayam , 22 ഡിസംബര്‍ (H.S.)
കോട്ടയം: വൻ ഹിറ്റായി സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും തീർത്ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പ്ച്ച്കൊണ്ട് കെ.എസ്.ആർ.ടി.സി നടത്തുന്ന ഏകദിന യാത്രാ പാക്കേജായ ബഡ്ജറ്റ് ടൂറിസം. മിക്ക ജില്ലകളിലും കെ.എസ്.ആർ.ടി.സിയുടെ ഈ പദ്ധതി ഹിറ്റാണ്. കോട്ടയം ജില്ലയിൽ ബഡ്ജറ്റ് ടൂറിസം സെല്ലിലൂടെ നവംബറിൽ മാത്രം കെ,എസ്.ആർ.ടി.സിക്ക് ലഭിച്ചത് 40 ലക്ഷം രൂപയാണ്.
ക്രിസ്മസ് അവധിക്കാലം മുന്നിൽക്കണ്ട് പുതിയ വിനോദയാത്രാ പാക്കേജും ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് ഞായറാഴ്ച മുതൽ പ്രത്യേക അവധിക്കാല യാത്രകൾ ആരംഭിച്ചു. പൊന്മുടി, തെന്മല, കാപ്പുകാട്, ആഴിമല, കോവളം, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ, വട്ടവട, രാമക്കൽമേട്, വാഗമൺ, ഗവി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ട്രിപ്പുകളുണ്ട്. ജില്ലയിലെ ഏഴു ഡിപ്പോകളിൽ നിന്നും കൂത്താട്ടുകുളത്ത് നിന്നും യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്.
പുലർച്ചെ അഞ്ചിന് ആരംഭിച്ച് വൈകിട്ട് അവസാനിക്കുന്ന ഏകദിന പാക്കേജിന് പുറമെ കൊച്ചിയിൽ നെഫർട്ടിറ്റി എന്ന ആഡംബര കപ്പൽ യാത്രയും ബഡ്ജറ്റ് ടൂറിസം സെൽ നടത്തുന്നുണ്ട്. ബസ് യാത്രാച്ചെലവും കപ്പൽ ചാർജും ഉൾപ്പെടുന്നതാണ് പാക്കേജ്. ശിവഗിരി തീർത്ഥാടനം, പന്തളം ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രദർശനം തുടങ്ങിയ പാക്കേജുകളുമുണ്ട്.
---------------
Hindusthan Samachar / Roshith K