Enter your Email Address to subscribe to our newsletters

Kerala, 22 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ കനത്ത തിരിച്ചടിക്ക് കാരണം സ്വര്‍ണക്കൊള്ളയടക്കമുള്ള വിഷയങ്ങളെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. പമ്പയില്‍ നടത്തിയ അയ്യപ്പ സംഗമത്തിന് വെള്ളാപ്പള്ളി നടേശനുമായി മുഖ്യമന്ത്രി കാറിലെത്തിയത് തെറ്റായിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ ദോഷംചെയ്തു. അയ്യപ്പ സംഗമം നടത്തിയതില്‍ തെറ്റില്ല. എന്നാല്‍ അയ്യപ്പസംഗമത്തില്‍ യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതിനെ അംഗങ്ങള്‍ വിമര്‍ശിച്ചു. ഇതിന്റെ രാഷ്ട്രീയം എന്താണെന്നും നേതാക്കള്‍ യോഗത്തില്‍ ചോദിച്ചു.
‘സ്വര്‍ണക്കൊള്ള തിരിച്ചടിച്ചെന്നായിരുന്നു മറ്റൊരു പ്രധാന വിമര്‍ശനം. എന്നാല്‍ എ.പത്മകുമാറിനെതിരായ നടപടി വൈകുന്നതില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ന്യായീകരിച്ചു. കുറ്റത്തില്‍ വ്യക്തത വന്നിട്ടില്ലെന്നായിരുന്നു എം.വി.ഗോവിന്ദന്‍റെ മറുപടി. അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട ആഘാതം തിരിച്ചറിയാന്‍ കഴിയാതെ പോയെന്നും ജില്ലാ സെക്രട്ടറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K