മദ്യലൈസൻസുകൾ ലേലം ചെയ്യാനൊരുങ്ങി കർണാടക സർക്കാർ; ലക്ഷ്യം 1000 കോടിയുടെ വരുമാനം
Karnataka, 22 ഡിസംബര്‍ (H.S.) കർണാടകയിൽ ഉപയോഗിക്കാതെ കിടക്കുന്ന മദ്യലൈസൻസുകൾ ഓൺലൈനായി ലേലം വിളിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 1965ൽ എക്സൈസ് വകുപ്പ് തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു ലേലം നടക്കുന്നത്. ഇതിലൂടെ ഏകദേശം 1000 കോടി രൂപയുടെ അധിക
Siddaramaiah


Karnataka, 22 ഡിസംബര്‍ (H.S.)

കർണാടകയിൽ ഉപയോഗിക്കാതെ കിടക്കുന്ന മദ്യലൈസൻസുകൾ ഓൺലൈനായി ലേലം വിളിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 1965ൽ എക്സൈസ് വകുപ്പ് തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു ലേലം നടക്കുന്നത്. ഇതിലൂടെ ഏകദേശം 1000 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

569 ലൈസൻസുകളാണ് ലേലം ചെയ്യുന്നത്. ഇതിൽ 477 എണ്ണം മദ്യഷോപ്പുകൾക്കും, 92 എണ്ണം ബാർ ആൻഡ് റെസ്റ്റോറന്റുകൾക്കുമാണ്. ഏറ്റവും കൂടുതൽ ലൈസൻസുകൾ ലേലത്തിന് വെക്കുന്നത് ബെംഗളൂരുവിലാണ് (182 എണ്ണം). ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ ഇന്ന് ആരംഭിച്ചു. ജനുവരി 13 മുതൽ ജനുവരി 20 വരെയാണ് ലേലം നടക്കുക. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓരോ ലൈസൻസിനും 50,000 രൂപ അപേക്ഷാ ഫീസായി നൽകണം. ഇത് പിന്നീട് തിരികെ ലഭിക്കില്ല.

ലേലത്തിൽ എസ്സി, എസ്ടി വിഭാഗങ്ങളിൽപ്പെട്ടവർക്കായി 24 ശതമാനം സീറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. സർക്കാർ ഉടമസ്ഥതയിലുള്ള മൈസൂർ സെയിൽസ് ഇന്റർനാഷണൽ ലിമിറ്റഡ് (MSIL) ഉപയോഗിക്കാതെ വെച്ചിരുന്ന ലൈസൻസുകളും ഈ ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News