Enter your Email Address to subscribe to our newsletters

New delhi, 22 ഡിസംബര്‍ (H.S.)
നാവികസേനാ രഹസ്യം പാകിസ്ഥാന് ചോര്‍ത്തിയ സംഭവത്തില്‍ മൂന്നാമത്തെ അറസ്റ്റ് രേഖപ്പെടുത്തി ഉഡുപ്പി മാല്‍പേ പൊലീസ്. ഗുജറാത്ത് സ്വദേശി ഹീരേന്ദ്രയാണ് അറസ്റ്റിലായത്. സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ യുപി സ്വദേശികള്‍ക്ക് സിം കാര്‍ഡ് കൈമാറിയത് ഹീരേന്ദ്രയാണെന്ന് പൊലീസ് വ്യക്തമാക്കി. യുപി സ്വദേശികളായ രോഹിതും സാന്‍ഡ്രിയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ മാല്‍പേ യൂണിറ്റില്‍ നിന്ന് നവംബറിലാണ് പിടിയിലായത്. ഹീരേന്ദ്ര കൈമാറിയ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ രോഹിതും സാന്‍ഡ്രിയും പാകിസ്ഥാനിലേക്ക് ചോര്‍ത്തിയിരുന്നത്.
---------------
Hindusthan Samachar / Sreejith S