Enter your Email Address to subscribe to our newsletters

Punjab, 22 ഡിസംബര്‍ (H.S.)
ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് പഞ്ചാബിലെ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അമർ സിംഗ് ചഹൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്യാലയിലെ വീട്ടിൽ വെച്ച് സ്വയം വെടിവയ്ക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ആയ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സ തുടരുകയാണ്.
സംഭവസ്ഥലത്തുനിന്നും 16 പേജുള്ള ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. ഓൺലൈൻ തട്ടിപ്പിലൂടെ തനിക്ക് 8 കോടിയിലധികം തുക നഷ്ടപ്പെട്ടതായും അത് വലിയ മാനസിക വിഷമമുണ്ടാക്കിയതായും കത്തിൽ പറയുന്നു. സാമ്പത്തിക തകർച്ചയാണ് ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
2015ലെ ഫരീദ്കോട്ട് വെടിവെപ്പ് കേസിൽ പ്രതിയാണ് അമർ സിംഗ് ചഹൽ. മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ, സുഖ്ബീർ സിംഗ് ബാദൽ എന്നിവർക്കൊപ്പം ചഹലിനെതിരെയും പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. മുതിർന്ന ഉദ്യോഗസ്ഥന്റെ ആത്മഹത്യാ ശ്രമം പഞ്ചാബ് പോലീസിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടരുകയാണ്.
---------------
Hindusthan Samachar / Sreejith S