Enter your Email Address to subscribe to our newsletters

Jammu kashmir, 22 ഡിസംബര്‍ (H.S.)
ജമ്മു കശ്മീരില്‍ എന്‍ഐഎ ആസ്ഥാനത്തിന് സമീപം റൈഫിള്‍ ടെലസ്‌കോപ്പ് കണ്ടെത്തി. ചൈനീസ് നിര്‍മിതമായ റൈഫിള്‍ ടെലസ്‌കോപ്പാണ് ലഭിച്ചത്. ചൈനീസ് അടയാളങ്ങളുള്ളതും സ്‌നൈപ്പര്‍, അസ്സോള്‍ട്ട് റൈഫിളുകളുമായി ഘടിപ്പിക്കാന്‍ ഉപയോഗിക്കുന്നതുമായ ടെലിസ്‌കോപ്പാണ് കണ്ടെത്തിയത്. എന്‍ഐഎ ഓഫീസിനും ജമ്മു കശ്മീര്‍ പോലീസിന്റെ സുരക്ഷാ ആസ്ഥാനത്തിനും സമീപത്തുള്ള കാടുകയറിയ ഒരു സ്ഥലത്തുനിന്നാണ് ഇത് കണ്ടെത്തുന്നത്. ചപ്പുചവറുകള്‍ക്ക് ഇടിയില്‍ നിന്ന് ആറുവയസുകാരനാണ് ഉപകരണം ലഭിച്ചത്.
സിആര്‍പിഎഫ് ബറ്റാലിയന്‍ ആസ്ഥാനവും എസ്എസ്ബി കേന്ദ്രവും തുടങ്ങി ഏറെ തന്ത്രപ്രാധാന സ്ഥാപനങ്ങള്‍ ഇതിന് സമീപമാണ് പ്രവര്‍ത്തിക്കുന്നത്.
അതിനാല്‍ തന്നെ പ്രദേശം വലിയ ജാഗ്രതയിലാണുള്ളത്. റൈഫിള്‍ ടെലസ്‌കോപ്പ് കണ്ടെത്തിയതിന് പിന്നാലെ ജമ്മു അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശത്ത് സുരക്ഷാസേനകള്‍ തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് റൈഫിള്‍ കണ്ടെടുക്കുന്നത്. നുഴഞ്ഞുകയറ്റ സാധ്യതകളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ജമ്മു കശ്മീര്‍ പോലീസും മറ്റ് സുരക്ഷാ സേനകളും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.
---------------
Hindusthan Samachar / Sreejith S