Enter your Email Address to subscribe to our newsletters

Thiruvanathapuram, 22 ഡിസംബര്‍ (H.S.)
ജനപ്രിയ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകള്‍ക്ക് തുടക്കം. ഇന്ന് മുതല്‍ ജനുവരി 1 വരെയാണ് ഫെയറുകള്‍ പ്രവര്‍ത്തിക്കുക. ആറ് ജില്ലകളില്‍ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള്‍നടക്കുന്നത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈന്‍ഡ്രൈവ്, തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയര്‍ ആയി മാറും. സപ്ലൈകോ വില്‍പ്പനശാലകളില്‍ വെളിച്ചെണ്ണ വില വീണ്ടും കുറഞ്ഞു. നിലവില്‍ ലിറ്ററിന് 319 രൂപ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന ശബരി വെളിച്ചെണ്ണ 309 രൂപയ്ക്ക് നല്‍കുകയാണ്.നിലവില്‍ കാര്‍ഡൊന്നിന് ഒരു ലിറ്റര്‍ ലഭിക്കുന്ന സ്ഥാനത്ത് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ രണ്ട് ലിറ്റര്‍ വീതം ലഭ്യമാക്കും. ഇതിനു പുറമെ സബ്‌സിഡി ഇതര നിരക്കില്‍329 രൂപയ്ക്കും വെളിച്ചെണ്ണ ലഭിക്കുന്നതാണ്. ജനുവരി മാസത്തിലും 2 ലിറ്റര്‍ വെളിച്ചെണ്ണ ഈ വിലയ്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതാണ്. ഇതോടൊപ്പം സബ്ലിഡി ഉല്‍പ്പന്നങ്ങളുടെ വിലയും ക്രിസ്മസ് ഫെയറിനോട് അനുബന്ധിച്ച് പരിഷ്‌കരിക്കുന്നുണ്ട്. ഉഴുന്ന്, കടല, വന്‍പയര്‍, തുവര പരിപ്പ് എന്നീ ഇനങ്ങളുടെ വിലകള്‍ കുറച്ചു.ജനുവരി മാസത്തെ സബ്‌സിഡി സാധനങ്ങള്‍ എല്ലാ കാര്‍ഡുടമകള്‍ക്കും സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്നും മുന്‍കൂറായി വാങ്ങാവുന്നതാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ 280ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫറുകളും ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് 5മുതല്‍ 50% വരെ വിലക്കുറവില്‍ ലഭിക്കുന്നു. സപ്ലൈകോ നിലവില്‍ നല്‍കിവരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും. 500 രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നല്‍കും. ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫര്‍ എന്ന പേരില്‍കേക്ക്, പഞ്ചസാര, തേയില, പായസം മിക്‌സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റാണ് 500 രൂപയ്ക്ക് ലഭിക്കുന്നു. ക്രിസ്മസിനോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പ്രത്യേക കൂപ്പണുകളും സപ്ലൈകോ ഒരുക്കുന്നുണ്ട്. സപ്ലൈകോയുടെ പെട്രോള്‍ പമ്പുകളില്‍ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന, ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ആയിരം രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന, മറ്റു വാഹനങ്ങള്‍ക്കും ഈ കൂപ്പണുകള്‍ നല്‍കും. ആയിരം രൂപയ്ക്ക് സബ്‌സിഡി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈ പ്രത്യേക കൂപ്പണ്‍ ഉപയോഗിച്ചാല്‍ 50 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.
---------------
Hindusthan Samachar / Sreejith S