Enter your Email Address to subscribe to our newsletters

Thiruvanathapuram, 22 ഡിസംബര്‍ (H.S.)
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍. അഞ്ചാം പ്രതി എംകെ മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ ഷിനോജ് എന്നിവര്‍ക്കാണ് പരോള്‍. 15 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നാലാംപ്രതി ടി.കെ.രജീഷിന് പരോള്‍ അനുവദിച്ചത്. രജീഷിന് 20 ദിവസമാണ് പരോള്‍ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രജീഷിന് പരോള്‍ അനുവദിച്ചിരിക്കുന്നത്.
പരോള്‍ അനുവദിച്ചത് സ്വാഭാവിക നടപടിയാണ് എന്നാണ്ജയില്‍ വകുപ്പിന്റെ വിശദീകരണം. ജയില്‍വാസത്തിന്റെ കൃത്യമായ ഇടവേളകളില്‍ പരോള്‍ അനുവദിക്കാം. ഇതുപ്രകാരം ലഭിച്ച അപേക്ഷയിലാണ് നടപടി സ്വീകരിച്ചതെന്നും ജയില്‍ വകുപ്പ് പറയുന്നു. എന്നാല്‍ ഈ കരുതല്‍ ടിപി കേസിലെ പ്രതികള്‍ക്ക് മാത്രമാണ് എന്നാണ് വിമര്‍ശനം ഉയരുന്നത്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ടിപി കേസിലെ മൂന്ന് പ്രതികള്‍ക്ക് ആയിരത്തിലേറെ ദിവസവും ആറു പ്രതികള്‍ക്ക് 500 ദിവസത്തില്‍ അധികവുമാണ് പരോള്‍ ലഭിച്ചത്. ഫലത്തില്‍ പ്രതികള്‍ക്ക് ജയിലില്‍ കിടക്കാന്‍ സമയം ഇല്ലാത്ത അവസ്ഥയിലാണ്. കൂടാതെ പ്രതികളെ ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനും സര്‍ക്കാ ശ്രമിച്ചിരുന്നു. ടിപി കൊലയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇപ്പോഴും ആവര്‍ത്തിച്ച് പറയുന്ന സിപിഎമ്മാണ് ഭരണത്തില്‍ ഇരുന്നു ഈ പ്രത്യേക കരുതല്‍ പ്രതികള്‍ക്ക് നല്‍കുന്നത്.
---------------
Hindusthan Samachar / Sreejith S