Enter your Email Address to subscribe to our newsletters

Kerala, 22 ഡിസംബര്‍ (H.S.)
മലപ്പുറം ∙ വി.റിനിഷ റഫീഖ് ജില്ലാ ആസ്ഥാന നഗരസഭയുടെ അധ്യക്ഷയാകും. മലപ്പുറം നഗരസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങും ഭരണസമിതിയുടെ ആദ്യ യോഗവും കഴിഞ്ഞ ഉടനെയാണ്, മുനിസിപ്പൽ മുസ്‍ലിം ലീഗ് പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഭരണസമിതി നേതൃത്വത്തെ പ്രഖ്യാപിച്ചത്. റിനിഷ വാർഡ് 38 കാരാപ്പറമ്പിൽനിന്നു 686 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.
.
അഭിഭാഷകയായ ഇവർ 2015–20 കാലത്ത് മുനിസിപ്പൽ കൗൺസിലിൽ അംഗമായിരുന്നു. സ്ഥിരസമിതി അധ്യക്ഷ സ്ഥാനത്തേക്കുള്ളവരുടെ പേരും ഇതോടൊപ്പം പ്രഖ്യാപിച്ചു. ഹാരിസ് ആമിയൻ (മരാമത്ത്), പരി അബ്ദുൽ മജീദ് (ക്ഷേമകാര്യം), മറിയുമ്മ ഷരീഫ് കോണത്തൊടി (വികസനം), സമീറ മുസ്തഫ (ആരോഗ്യം), ആബിദ എട്ടുവീട്ടിൽ (വിദ്യാഭ്യാസം) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ ആബിദ എട്ടുവീട്ടിൽ ഒഴികെ മറ്റുള്ളവരെല്ലാം മുൻ ഭരണസമിതികളിൽ അംഗങ്ങളായിരുന്നു. ഉപാധ്യക്ഷ സ്ഥാനം കോൺഗ്രസിനാണ് എന്നാണ് നിലവിലെ ധാരണ.
---------------
Hindusthan Samachar / Roshith K