ആള്‍ക്കൂട്ടക്കൊലക്ക് ഇരയായ റാം നാരായണ്‍ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും; മുഖ്യമന്ത്രി
Thiruvanathapuram, 22 ഡിസംബര്‍ (H.S.) പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട റാം നാരായണ്‍ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികള്‍ക്കതിരെ കര്‍ശന നടപടി എടുക്കും. പാലക്കാട്
Pinarayi Vijayan


Thiruvanathapuram, 22 ഡിസംബര്‍ (H.S.)

പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട റാം നാരായണ്‍ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികള്‍ക്കതിരെ കര്‍ശന നടപടി എടുക്കും. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസിന്റെ വിശദംശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിയമ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും.കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മഖ്യമന്ത്രി ആവശ്യപ്പെട്ടു.

വാളയാര്‍ അട്ടപ്പള്ളത്ത് അന്യസംസ്ഥാന തൊഴിലാളി രാംനാരായണ്‍ ഭയ്യാറിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രാഷ്ട്രീയ ആരോപണവുമായി മന്ത്രി എംബി രാജേഷ് രംഗത്ത് എത്തിയിരുന്നു. പ്രതികള്‍ സംഘപരിവാറുകാരണെന്ന് മന്ത്രി ആരോപിച്ചു. ബംഗ്ലാദേശി ആണോ എന്ന് ചോദിച്ചാണ് ആക്രമണം നടത്തിയത്. ഇതിന് പിന്നിലെ വിദ്വേഷ രാഷ്ട്രീയം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. പ്രതികളില്‍ ആര്‍ക്കെങ്കിലും വിദൂരമായ സിപിഎം ബന്ധമുണ്ടെങ്കില്‍ ഇങ്ങനെ ആയിരിക്കില്ല മാധ്യമങ്ങള്‍ പ്രതികരിക്കുക എന്നും മന്ത്രി പറഞ്ഞു.

നിരവധി കേസുകളിലും പ്രതികളായവരാണ് നിലിവില്‍ അറസ്റ്റിലായിരിക്കുന്ന അഞ്ചുപേരും്. പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-ഒന്നില്‍ സമര്‍പ്പിച്ച റിപ്പാര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഒന്നാംപ്രതി അട്ടപ്പള്ളം കല്ലങ്കാട് അനുവിനെതിരേ മാരകായുധങ്ങളുമായുള്ള ആക്രമണം, അടിപിടി എന്നിവയ്ക്ക് വാളയാര്‍ സ്റ്റേഷനില്‍ പത്തും കസബ സ്റ്റേഷനില്‍ അഞ്ചും കേസുകളുണ്ട്. രണ്ടാംപ്രതി പ്രസാദും മൂന്നാംപ്രതി മുരളിയും രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. നാലാംപ്രതി ആനന്ദനെതിരേ ഒരു കേസുണ്ട്. അഞ്ചാം പ്രതി വിപിന്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ രണ്ടു കേസുകളിലും വാളയാര്‍ സ്റ്റേഷനിലെ ഒരു കേസിലും പ്രതിയാണ്.

---------------

Hindusthan Samachar / Sreejith S


Latest News