Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 ഡിസംബര്‍ (H.S.)
നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ ഉടന്‍. നടന്‍ ദിലീപിനെ ഉള്‍പ്പെടെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത്. അപ്പീല്‍ നല്‍കാനുള്ള ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. കേസില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അതിജീവിതയായ നടിക്ക് ഉറപ്പ് നല്‍കിയിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചത്. ഒന്നാം പ്രതി എന്‍.എസ്.സുനില്‍ (പള്‍സര്‍ സുനി), രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ക്ക് 20 വര്‍ഷം കഠിനതടവാണ് വിധിച്ചത്
എന്നാല്‍, കേസിലെ ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി പറഞ്ഞിരുന്നു. ഇത് പരിഗണിച്ചാണ് ദലീപ് ഉള്‍പ്പെടയുള്ള പ്രതികളെ വെറുതേ വിട്ടത്.
---------------
Hindusthan Samachar / Sreejith S