Enter your Email Address to subscribe to our newsletters

Kochi, 23 ഡിസംബര്‍ (H.S.)
നടൻ ദിലീപിൻ്റെ വീടിന് മുകളിൽ ഡ്രോൺ പറത്തിയ രണ്ട് വാർത്താ ചാനലുകൾക്ക് എതിരെ പരാതി. ദിലീപിന്റെ സഹോദരി ജയലക്ഷ്മി ആണ് പരാതി നൽകിയത്. അനധികൃതമായി കുടുംബാംഗങ്ങളുടെ ദൃശ്യം പകർത്തിയെന്ന് ആരോപിച്ച് ആലുവ പൊലീസിലാണ് പരാതി നൽകിയത്.
അനധികൃതമായും നിയമ വിരുദ്ധമായും വീടിന് മുകളിലൂടെ ഡ്രോൺ പറത്തി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ കുടുംബാംഗങ്ങളുടെ ദൃശ്യങ്ങൾ പകർത്തി മീഡിയ വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി പറയുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അപ്പീൽ നൽകാൻ ഉത്തരവിട്ട് സർക്കാർ. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്കുട്ടറുടെയും ശുപാർശകൾ അംഗീകരിച്ചാണ് അനുമതി നൽകിയത്. ക്രിസ്‍മസ് അവധിക്ക് ശേഷം അപ്പീൽ സമർപ്പിക്കും. ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസാര കാരണങ്ങൾ പറഞ്ഞെന്ന് അപ്പിലീൽ ചുണ്ടിക്കാട്ടും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR