Enter your Email Address to subscribe to our newsletters

New delhi, 23 ഡിസംബര്‍ (H.S.)
ബംഗ്ലാദേശില്‍ ദീപു ചന്ദ്ര ദാസ് എന്ന യുവാവ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നില്‍ പ്രതിഷേധം. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ മറ്റ് ഹിന്ദു സംഘടനകളെയും കൂട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് ക്യാമ്പസ് മെട്രോ സ്റ്റേഷന് സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ ഹൈക്കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചു. ഹൈക്കമ്മീഷന് സുരക്ഷ ഏര്‍പ്പെടുത്താനായി ശക്തമായ സന്നാഹങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയത്. പോലീസിന് പുറമെ അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു.
ബംഗ്ലാദേശിലെ താല്‍ക്കാലിക സര്‍ക്കാരിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളുയര്‍ത്തി ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ടു പോകാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ റോഡിന് കുറുകെ ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് നിര്‍ത്തിയിട്ട് ഡല്‍ഹി പോലീസ് തടഞ്ഞു. ഇടക്കാല സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ഹനുമാന്‍ ചാലിസ ചൊല്ലുകയും പ്രതീകാത്മകമായി കോലം കത്തിക്കുകയും ചെയ്തു.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും സമരക്കാര്‍ ഉയര്‍ത്തിയിരുന്നു. പ്രതിഷേധക്കാരെ നേരിടാന്‍ സാന്‍ മാര്‍ട്ടിന്‍ മാര്‍ഗില്‍ മൂന്ന് തലത്തിലുള്ള ബാരിക്കേഡുകളാണ് പോലീസ് സ്ഥാപിച്ചത്.
---------------
Hindusthan Samachar / Sreejith S