Enter your Email Address to subscribe to our newsletters

Alappuzha, 23 ഡിസംബര്‍ (H.S.)
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഭോപ്പാലിലെ ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ അടിയന്തര നടപടികള്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച് തുടങ്ങി.
ആലപ്പുഴയില്‍ 8 പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡിലും കോട്ടയത്ത് 4 വാര്‍ഡിലുമാണ് രോഗബാധ കണ്ടെത്തിയത്. ആലപ്പുഴയില്‍ നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് രോഗബാധ. നെടുമുടിയില്‍ കോഴികള്‍ക്കും മറ്റുള്ളിടത്ത് താറാവിനുമാണ് രോഗം കണ്ടെത്തിയത്. കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂര്‍, കല്ലുപുരയ്ക്കല്‍, വേളൂര്‍ എന്നീ വാര്‍ഡുകളിലാണ് രോഗബാധ. കാട, കോഴി എന്നിവയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
പക്ഷിപ്പനി ഒരു വൈറല്‍ അണുബാധയാണ്. പ്രധാനമായും പക്ഷികളെയാണ് രോഗം ബാധിക്കുന്നത്. ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ എന്നും അറിയപ്പെടുന്ന ഈ രോഗം അണുബാധിതമായ പക്ഷികളുമായി അടുത്ത സമ്പര്‍ക്കത്തിലൂടെ മനുഷ്യരിലേക്കും പടരാന്‍ സാധ്യതയുണ്ട്.
---------------
Hindusthan Samachar / Sreejith S