Enter your Email Address to subscribe to our newsletters

Kochi, 23 ഡിസംബര്‍ (H.S.)
ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം കടന്നു. 101600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. സ്വര്‍ണത്തിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ മുന്നേറ്റം ഉണ്ടായിട്ടില്ല. . ഈ വര്‍ഷം ജനുവരിയില്‍ 57,000 രൂപയായിരുന്നതാണ് ഡിസംബര്‍ ആയതോടെ ഒരു ലക്ഷം പിന്നിട്ടിരിക്കുന്നത്. ഇന്ന് 1,760 രൂപ ഉയര്‍ന്നാണ് പവന്‍ വില 1,01,600 രൂപയിലെത്തിയത്. ഗ്രാം വില 220 വര്‍ധിച്ച് 12,700 ആയി. പണിക്കൂലിയും ജിഎസ്ടിയും ഹോള്‍മാര്‍ക്ക് ഫീസും ചേരുമ്പോഴുള്ള സ്വര്‍ണ വില സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാകും.
സ്വര്‍ണം വാങ്ങുന്നതിന് 3 ശതമാനം ജിഎസ്ടി നല്‍കുണം. കൂടാതെ പണിക്കൂലി 3 മുതല്‍ 35 ശതമാനം വരെയാകാം. 10% പണിക്കൂലിയാണ് പൊതുവേ ഈടാക്കുന്നത്. പുറമേ ഹോള്‍മാര്‍ക്ക് ഫീസായി 45 രൂപയും അതിന്റെ 18% ജിഎസ്ടിയും നല്‍കണം. ഈ കണക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ ആഭരണം വാങ്ങാന്‍ മിനിമം 1,15,168 രൂപ കൊടുക്കണം.
ലോകത്ത് നിലനില്‍ക്കുന്ന യുദ്ധ ഭീഷണികളും, യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഇനിയും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളുമാണ് രാജ്യാന്തര വിപണിയില്‍ സ്വര്ഞണവിലയെ സ്വാധീനിച്ചത്. ഇതിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തും ദൃശ്യമാകുന്നത്.
---------------
Hindusthan Samachar / Sreejith S