അസമിലെ കർബി ആംഗ്ലോങ്ങിൽ സംഘർഷം: എട്ടുപേർക്ക് പരിക്ക്, ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു
Guwahati , 23 ഡിസംബര്‍ (H.S.) ഗുവഹാത്തി: ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് അസമിലെ കർബി ആംഗ്ലോങ്, വെസ്റ്റ് കർബി ആംഗ്ലോങ് ജില്ലകളിൽ സർക്കാർ താൽക്കാലികമായി ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു. പ്രതി
അസമിലെ കർബി ആംഗ്ലോങ്ങിൽ സംഘർഷം: എട്ടുപേർക്ക് പരിക്ക്, ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു


Guwahati , 23 ഡിസംബര്‍ (H.S.)

ഗുവഹാത്തി: ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് അസമിലെ കർബി ആംഗ്ലോങ്, വെസ്റ്റ് കർബി ആംഗ്ലോങ് ജില്ലകളിൽ സർക്കാർ താൽക്കാലികമായി ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു. പ്രതിഷേധക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എട്ടുപേർക്ക് പരിക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.

പൊതുസമാധാനം നിലനിർത്തുന്നതിനും സാഹചര്യം കൂടുതൽ വഷളാകുന്നത് തടയുന്നതിനുമാണ് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കിയതെന്ന് ആഭ്യന്തര-രാഷ്ട്രീയ വകുപ്പ് ഔദ്യോഗിക ഉത്തരവിൽ അറിയിച്ചു.

ഇന്റർനെറ്റ് നിരോധനം തുടരും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരും. എന്നാൽ വോയ്‌സ് കോളുകൾക്കും ലാൻഡ്‌ലൈൻ വഴിയുള്ള ബ്രോഡ്‌ബാൻഡ് സേവനങ്ങൾക്കും തടസ്സമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

48 പോലീസുകാർക്ക് പരിക്ക് സർക്കാർ പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നുണ്ടെന്നും ഒരു തീയതി നിശ്ചയിച്ചിട്ടുണ്ടെന്നും അസം ഡിജിപി ഹർമീത് സിംഗ് പറഞ്ഞു. അവർ കടകൾക്ക് തീയിട്ടു. ഇതുവരെ 48 പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലകളിൽ ക്രമസമാധാന നില വഷളാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് നടപടി.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ പ്രതികരണം കർബി ആംഗ്ലോങ്ങിലെ സാഹചര്യം വളരെ സങ്കീർണ്ണമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. മുതിർന്ന മന്ത്രി രനോജ് പെഗു ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ടെന്നും പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സോഷ്യൽ മീഡിയയിലൂടെയും ഇന്റർനെറ്റിലൂടെയും പ്രകോപനപരമായ സന്ദേശങ്ങളും കിംവദന്തികളും പ്രചരിക്കാൻ സാധ്യതയുണ്ടെന്നും ഇത് സാഹചര്യം കൂടുതൽ വഷളാക്കുമെന്നും ആഭ്യന്തര വകുപ്പ് സെക്രട്ടറി ബിശ്വജിത് പെഗു പറഞ്ഞു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

---------------

Hindusthan Samachar / Roshith K


Latest News