പാകിസ്ഥാനു വേണ്ടി ചാരപ്രവര്‍ത്തി, 2 പേര്‍ കൂടി പിടിയില്‍
Kerala, 23 ഡിസംബര്‍ (H.S.) അരുണാചല്‍ പ്രദേശിലെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തി പാകിസ്ഥാന് കൈമാറിയെന്ന പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഐജാസ് അഹമ്മദ് ഭട്ട്, ബഷീര്‍ അഹമ്മജ് ഗനായി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തി
nia-gawade-murder-arrest


Kerala, 23 ഡിസംബര്‍ (H.S.)

അരുണാചല്‍ പ്രദേശിലെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തി പാകിസ്ഥാന് കൈമാറിയെന്ന പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഐജാസ് അഹമ്മദ് ഭട്ട്, ബഷീര്‍ അഹമ്മജ് ഗനായി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തി ചെയ്ത കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. ഡിസംബര്‍ 18 നാണ് ഇവരെ കുപ്വാരയില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇവരെ അരുണാചലില്‍ എത്തിച്ചിട്ടുണ്ട്.

അരുണാചല്‍ പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ശേഖരിച്ച് പാകിസ്ഥാനിലുള്ളവര്‍ക്ക് കൈമാറിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും, ഇതിലൂടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും പൊലീസ് പറഞ്ഞു.

നവംബര്‍ 21-ന് കുപ്വാര സ്വദേശികളായ നസീര്‍ അഹമ്മദ് മാലിക്, സാബിര്‍ അഹമ്മദ് മിര്‍ എന്നിവരെ പിടികൂടിയതോടെയാണ് ചാരവൃത്തിയുടെ ചുരുളഴിയുന്നത്. ഇതിന് പിന്നാലെ ഷബീര്‍ അഹമ്മദ് ഖാന്‍ എന്നയാളും ഈറ്റാനഗറില്‍ വെച്ച് അറസ്റ്റിലായിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗൗരവകരമായ വിഷയമായതിനാല്‍ കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News