Enter your Email Address to subscribe to our newsletters

Thiruvananthapuram, 24 ഡിസംബര്‍ (H.S.)
തീവ്ര വോട്ടർ പട്ടിക പുതുക്കൽ 2026 ന്റെ ഭാഗമായി കേരളത്തിലെ 14 ജില്ലകൾക്കുമായി 4
ഇലക്ടറൽ റോൾ ഒബ്സെർവർമാരെ നിയോഗിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽഖർ.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ ചുമതല എം.ജി രാജമാണിക്യം IAS തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ കെ. ബിജു IASകോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ ടിങ്കു ബിസ്വാൾ IAS തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ ജില്ലകൾ ഡോ. കെ വാസുകി IASഎന്നിങ്ങനെ ആണ് ചുമതലപെടുത്തിയിട്ടുള്ളത്.
ഈ റോൾ ഒബ്സെർവർമാർ ചുമതലയുള്ള ജില്ലകളിൽ അവകാശവാദങ്ങളും എതിർപ്പുകളും സ്വീകരിക്കുന്ന കാലയളവായ നോട്ടീസ് ഘട്ടത്തിലാണ് ആദ്യ സന്ദർശനം നടത്തുക.
EROs മുഖേന അവകാശവാദങ്ങളും എതിർപ്പുകളും പരിഹരിക്കുന്ന കാലയളവിലാണ് രണ്ടാം സന്ദർശനം നടത്തുക.BLOമാർ പ്രവർത്തന പകർപ്പ് പരിശോധിക്കുകയും സപ്ലിമെന്റുകൾ അച്ചടിക്കുകയും വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം നടത്തുകയും ചെയ്യുന്ന ഘട്ടത്തിലാണ് മൂന്നാം സന്ദർശനം നടത്തുക.
ആദ്യ സന്ദർശന സമയത്ത് എംപി/എംഎൽഎമാരുടെയും അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്ത് അവരുടെ പരാതികളും പരാതിവിഷയങ്ങളും കേൾക്കുകയും, പുന:പരിശോധനാ നടപടികളിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും.
അതോടൊപ്പം യോഗത്തിന്റെ തീയതിയും സമയവും മുൻകൂട്ടി അറിയിച്ച ശേഷം പൊതുജനങ്ങളുമായി ഒരു യോഗവും ചേരുന്നതാണ്.
ജില്ലാശരാശരിയെക്കാൾ 1 ശതമാനത്തിലധികമോ, ഏതെങ്കിലും നിയമസഭാ മണ്ഡലത്തിൽ 3 ശതമാനത്തിലധികമോ പേരുകൾ ഒഴിവാക്കിയതോ ചേർത്തതോ ആയ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട്, ഡിഇഒമാർ സമർപ്പിച്ച റിപ്പോർട്ടുകളും വിശദീകരണങ്ങളും ഇലക്ടറൽ റോൾ ഒബ്സെർവർമാർ പരിശോധിക്കും.
പരാതി രഹിതമായി അർഹതയുള്ള ഒരു വോട്ടർ പോലും ഒഴിവാക്കപ്പെടാതെ ന്യൂനതകൾ എല്ലാം പരിഹരിച്ചുകൊണ്ടുള്ള വോട്ടർപട്ടിക പുതുക്കൽ സാധ്യമാക്കാൻ ഉള്ള എല്ലാ നടപടികളും എല്ലാ തലത്തിലുംസ്വീകരിച്ചു വരികയാണ് എന്നും ഡോ. രത്തൻ യു കേൽക്കർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR