Enter your Email Address to subscribe to our newsletters

Kozhikode, 24 ഡിസംബര്‍ (H.S.)
കോഴിക്കോട് ഭാര്യയെ ഭർത്താവ് വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ചു. കോഴിക്കോട് ഫറോക്ക് കോളേജിനടുത്താണ് ആണ് സംഭവം.
പ്രതി ജബ്ബാറിനെ ഫറോക്ക് പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ മുനീറയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതി വെൻ്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയാണ്. തലയിലും കഴുത്തിലും ശരീരത്തിലുമടക്കം വെട്ടേറ്റിട്ടുണ്ട്. ജബ്ബാറിനെതിരെ ഫറോക്ക് പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് യുവതിയോട് ബന്ധുക്കള്‍ പറഞ്ഞത്. ഇതിന് മുൻപും പ്രതി ഭാര്യയെ അക്രമിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ച ശേഷം വീട്ടുകത്തി ഉപയോഗിച്ച് മുനീറയെ പ്രതി ആക്രമിക്കുകയായിരുന്നു. ജബ്ബാർ പണം ആവശ്യപ്പെട്ടപ്പോള്‍ തന്റെ കയ്യില്‍ ഇല്ലെന്ന് മുനീറ പറഞ്ഞതോടെയായിരുന്നു ആക്രമണം നടന്നതെന്നാണ് വിവരം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR