Enter your Email Address to subscribe to our newsletters

Kochi, 24 ഡിസംബര്‍ (H.S.)
കൊച്ചി മേയര്‍ തെരഞ്ഞെടുപ്പ് വിവാദത്തില്‍ പാര്‍ട്ടി തീരുമാനം അന്തിമമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാല്‍.
ദീപ്തി മേരി വര്‍ഗീസ് വളരെക്കാലമായി പാര്‍ട്ടിയില്‍ ഉള്ള നേതാവാണെന്നും അവര്‍ക്ക് പ്രയാസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
അവര്‍ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടായതില്‍ തെറ്റ് പറയാനാകില്ല. വിഷമമുണ്ടായെങ്കില്‍ തെറ്റ് പറയാനാകില്ല. എങ്കിലും പാര്‍ട്ടി തീരുമാനം അന്തിമമാണെന്നും അവര്‍ അത് അംഗീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വേണുഗോപാല്‍ പറഞ്ഞു.
അപാകതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യുമെന്നും ഒന്നിനോടും കടക്ക് പുറത്ത് എന്ന് പറയുന്ന രീതി പാര്‍ട്ടിക്ക് ഇല്ല എന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR