KSRTC ബസിന് നേരെ കല്ലേറ്, ജിവനക്കാർക്ക് മർദ്ദനം - പ്രതി പിടിയിൽ
Thrissur, 24 ഡിസംബര്‍ (H.S.) മയക്കുമരുന്നിന് അടിമപെട്ട് ബസിൽ ബഹളമുണ്ടാക്കുകയും KSRTC ബസിന് നേരെ കല്ലെറിയുകയും ജിവനക്കാരെ ആക്രമിക്കുകയും ചെയ്ത രാജേഷ് എന്നയാളെ പോലിസ് പിടികുടി കോടതിയിൽ ഹാജരാക്കി, പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 2
KSRTC


Thrissur, 24 ഡിസംബര്‍ (H.S.)

മയക്കുമരുന്നിന് അടിമപെട്ട് ബസിൽ ബഹളമുണ്ടാക്കുകയും KSRTC ബസിന് നേരെ കല്ലെറിയുകയും ജിവനക്കാരെ ആക്രമിക്കുകയും ചെയ്ത രാജേഷ് എന്നയാളെ പോലിസ് പിടികുടി കോടതിയിൽ ഹാജരാക്കി, പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

23ന് ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് വന്ന തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൻ്റെ KSRTC-Swift സുപ്പർ ഫാസ്റ്റ് ബസിൽ ത്രിശൂർ നിന്നും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഒരു യാത്രക്കാരൻ 70 ൽ പരം യാത്രക്കാരുള്ള ബസിൽ കയറുകയും ടിക്കറ്റ് എടുക്കാൻ പോലും തയ്യാറാകാതെ ബസിൽ ബഹളം വയ്ക്കുകയും സ്ത്രീകൾ അടക്കമുള്ളവരെ തെറി വിളിക്കുകയും ചെയ്തതിനെ തുടർന്ന് കണ്ടക്ടറും യാത്രക്കാരും ചേർന്ന് ടിയാനെ പുതുക്കാടിന് സമീപം തലോർ എന്ന സ്ഥലത്ത് ഇറക്കിവിടാൻ ശ്രമിക്കുമ്പോൾ കണ്ടക്ടർ രാഹുലിനെയും ഡ്രൈവർ സുദീഷ് കുമാറിനെയും മർദ്ധിക്കാൻ ശ്രമിക്കുകയും പിന്നീട് പുറത്തിറങ്ങി കല്ലെടുത്ത് ബസിൽ എറിയുകയും സൈഡ് ഗ്ലാസ് പൊട്ടുകയും ചെയ്യുകയുണ്ടായി.

പുതുക്കാട് പോലിസിനെ വിവരമറിയിച്ചതിനെ തുടർന്ന് പോലിസ് സ്ഥലത്തെത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബസിലുണ്ടായിരുന്ന യാത്രാക്കാരുടെ സഹായത്തോടെ പോലിസ് പിടികൂടി ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തുക, പൊതുമുതൽ നശിപ്പിക്കുക, സ്ത്രീകളെ അസഭ്യം പറയുക തുടങ്ങിയ വകുപ്പുകൾ ഉപയോഗിച്ച് കേസെടുത്തു. ഇരിഞ്ഞാലക്കുട കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി പ്രതിയായ 43 വയസുള്ള രാജേഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പുതുക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ.ആദം ഖാൻ, അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീമതി റിമ റാഫേൽ, ശ്രീ.ജിജോ, CPO ശ്രീ.ബെയ്സൺ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

SHO പുതുക്കാട് :+919497987133

രാഹുൽ :+919567274213

കൂടുതൽ വിവരങ്ങൾക്ക് SJപ്രദീപ് ഇൻസ്പെക്ടർ 7012802700

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News