ക്രിസ്മസ് തിരക്ക് ബാംഗ്ലൂരില്‍ നിന്ന്  കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വീസ്
Kerala, 24 ഡിസംബര്‍ (H.S.) ക്രിസ്മസ് തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതല്‍ പ്രത്യേക ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണ്ണാടക ആര്‍ടിസി. കെസി വേണുഗോപാല്‍ എംപി ഈ വിഷയം കര്‍ണ്ണാടക സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് കര്‍ണ്ണാടക ആ
Karnataka state Road Transport Corporation


Kerala, 24 ഡിസംബര്‍ (H.S.)

ക്രിസ്മസ് തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതല്‍ പ്രത്യേക ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണ്ണാടക ആര്‍ടിസി. കെസി വേണുഗോപാല്‍ എംപി ഈ വിഷയം കര്‍ണ്ണാടക സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് കര്‍ണ്ണാടക ആര്‍ടിസിസിയിടെ നടപടി.

ശബരിമല തീര്‍ത്ഥാടകരെ കൂടി പരിഗണിച്ച് പമ്പ ഉള്‍പ്പെടെ ഏട്ട് ജില്ലകളിലേക്കാണ് ബാംഗ്ലൂരില്‍ നിന്ന് പ്രത്യേക ബസ് സര്‍വീസ് നടത്തുക. 24, 25 തീയതികളിലായി 17 ഓളം ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും.

എറണാകുളത്തേക്ക് 5, പാലക്കാട് തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മൂന്നും കോട്ടയം,കണ്ണൂര്‍,പമ്പ എന്നിവിടങ്ങളിലേക്ക് ഓരോന്നും വീതം സര്‍വീസുകളാണ് ഈ തീയതികളില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News