Enter your Email Address to subscribe to our newsletters

Thiruvananthapuram, 24 ഡിസംബര്‍ (H.S.)
ക്രിസ്മസ് കാലത്ത് കേരളത്തിലും രാജ്യവ്യാപകമായും ക്രൈസ്തവർക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണം
ശബരിമല സ്വര്‍ണ്ണ മോഷണക്കേസ് അന്തര്‍ദേശീയ മാനങ്ങള്‍ ഉള്ള ഒരു കേസായി മാറിക്കഴിഞ്ഞ സ്ഥിതിക്ക് കോടതിയുടെ നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം നടത്തുന്നതാണ് ഉചിതം. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പ്രവര്‍ത്തനങ്ങളെ ഇകഴ്തിക്കാണിക്കുന്നില്ല. പക്ഷേ അന്താരാഷ്ട്ര മാനങ്ങളുള്ള ഒരു കേസാകുമ്പോള്‍ എസ് ഐടിക്ക് മാത്രമായി അന്വേഷണം നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.
ഉന്നതന്മാരിലേക്ക് ഈ കേസുകള്‍ പോകുന്നു എന്നതാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ ഉള്ള കേസ് ആയതുകൊണ്ടാണ് ഈ കേസിനെ എങ്ങനെയെങ്കിലും ദുര്‍ബലപ്പെടുത്താന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ഇന്ത്യയിലെയും ലോകത്തെയും കോടാനുകോടി വരുന്ന ഭക്തജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയ ഒരു കേസാണിത്. കേരളത്തിലെ ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ മുഴുവന്‍ വിറ്റ് കാശുണ്ടാക്കാന്‍ ശ്രമിച്ച ദേവസ്വം ബോര്‍ഡിൻ്റെ കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ പഞ്ചലോഹ വിഗ്രഹങ്ങള്‍ കാണാനില്ല എന്നുള്ള വാര്‍ത്ത ഇന്നലെ പുറത്തുവന്നു.
ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണവുമായി മുന്നോട്ടുപോകണം. ഹൈക്കോടതി ചോദിച്ച ചോദ്യങ്ങളൊക്കെ പ്രസക്തമാണ്. സുഭാഷ് കപൂര്‍ എന്ന ഇന്റര്‍നാഷണല്‍ സ്മഗ്ലര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി കോടതി ചോദിച്ചതൊക്കെ ശരിയായിരുന്നു.
ഇപ്പോള്‍ നടക്കുന്ന അന്വേഷണംകൊണ്ട് മാത്രം കാര്യങ്ങള്‍ തിരുമാനമാകില്ല. അന്തര്‍ദേശീയ തലത്തിലുള്ള കാര്യങ്ങള്‍ കൂടി ഇതില്‍ ഉള്‍പ്പെട്ടതുകൊണ്ട് ഇതില്‍ സിബിഐയുടെ അന്വേഷണം വേണ്ടിവരും.
ഒരു കാര്യം വളരെ വ്യക്തമാണ്. ഈ സ്വര്‍ണ്ണ മോഷണത്തിനുപിന്നില്‍ വലിയൊരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ആ ഗൂഢസംഘത്തിന് കേരളത്തില്‍ ഇന്ന് അധികാരത്തിലിരിക്കുന്ന ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആളുകളുമായി ബന്ധമുണ്ട്. വലിയ ആസൂത്രിതമായ ഒരു ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ട്. ഇതെല്ലാം പുറത്തുകൊണ്ടുവരണം.
കേരളത്തിലും രാജ്യവ്യാപകമായും ക്രൈസ്തവര്‍ക്കും ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അപലപനീയം,
പാലക്കാട് കരോൾ സംഘത്തെ ആക്രമിച്ചത് ഭയപ്പെടുത്തുന്നു
ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നേരെ ഇന്ത്യയിലും കേരളത്തിലും നടക്കുന്ന ആക്രമണങ്ങള്‍ വളരെയധികം വളരെ ദൗര്‍ഭാഗ്യകരവും ആശങ്കപ്പെടുത്തുന്നതുമാണ്. ഈ ആക്രമണങ്ങളെ ശക്തിയായി അപലപിക്കുന്നു. പാലക്കാട് കരോൾ സംഘ ത്തിനു നേരെ നടത്തിയ ആക്രമണം എല്ലാ മര്യാദകളെയും ലംഘിക്കുന്നു.
ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ മതേതര ജനാധിപത്യ ബോധ്യങ്ങുള്ള എല്ലാ മനുഷ്യരും അപലപിക്കണം. ്ക്രിസ്മസ് കരോളിനെ ആക്രമിക്കുകയാണ്. ക്രിസ്മസിന് അവധി കൊടുക്കാതിരിക്കുകയാണ്. ക്രിസ്മസിന് അവര്‍ക്ക് എങ്ങനെയെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കാമോ അതെല്ലാം, എല്ലാ ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ബിജെപി ഗവണ്‍മെന്റുകള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഈ ക്രിസ്മസ് ആഘോഷിക്കുന്ന വേളയില്‍ ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ ഞാന്‍ ശക്തമായി അപലപിക്കുന്നു. പ്രധാനമന്ത്രി ക്രൈസ്തവ ദേവാലയത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് കാര്യമായില്ലല്ലോ. തന്റെ അനുയായികളോട് ഇവര്‍ക്ക് നേരെയുള്ള അക്രമം നിര്‍ത്താനാണ് ആദ്യം പറയേണ്ടത്. അക്രമങ്ങള്‍ വ്യാപിക്കുന്നു എന്നുള്ള ആശങ്ക ഇന്ന് ക്രൈസ്തവ സമൂഹത്തിനും മതേതര സമൂഹത്തിനും ഉണ്ട്. , ക്രിസ്മസ് പാര്‍ട്ടി നടത്തുന്ന അതേ ആളുകള്‍ തന്നെ ക്രൈസ്തവര്‍ ക്രിസ്മസ് ആഘോഷിക്കുന്ന വേളയില്‍ അക്രമം നടത്തുന്നു. ഇതാണ് ഇതിന്റെ വൈരുദ്ധ്യം. പ്രധാനമന്ത്രി ക്രൈസ്തവ ദേവാലയത്തില്‍ പോകുന്നു. പോകുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ തന്റെ അനുയായികളോടും സഹപ്രവര്‍ത്തകരോടും ഈ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കൂടി പ്രധാനമന്ത്രി പറയണം. അതാണ് വേണ്ടത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR