Enter your Email Address to subscribe to our newsletters

Kaladi, 24 ഡിസംബര്‍ (H.S.)
സര്‍ക്കാരിന്റെ കാലാവധി തീരും മുമ്ബ് കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ ആറ് ഏക്കര്‍ ഭൂമി സ്റ്റേഡിയനിര്‍മ്മാണത്തിന്സ്വകാര്യ ഏജന്‍സിക്ക് വിട്ടു നല്‍കാനുള്ള സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ തീരുമാനം ഗവര്‍ണര്‍ തടഞ്ഞു.
സേവ് യൂണിവേഴ്‌സിറ്റി ക്യാമ്ബയിന്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ വിസി ഡോ: കെ.കെ. ഗീതാ കുമാരിയോട് വിശദീകരണം തേടി. പ്രതിപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങളും സിന്‍ഡിക്കേറ്റ് തീരുമാനം ചോദ്യം ചെയ്തത് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. കാലടി സംസ്‌കൃത സര്‍വകലാശാലയുടെ ഏകദേശം 100 കോടി രൂപ വിലമതിപ്പുള്ളആറ് ഏക്കര്‍ ഭൂമിയാണ്കേരള ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ സൗജന്യമായി വിട്ടുനല്‍കാനുള്ള ഉടമ്ബടി നടപടികള്‍ക്ക് സംസ്‌കൃത സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.
33 വര്‍ഷത്തെ പാട്ട വ്യവസ്ഥയിലാണ്സ്റ്റേഡിയ നിര്‍മ്മാണത്തിന് ഭൂമി വിട്ടുകൊടുക്കുന്നത്. 1995 ല്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകലാശാലയ്ക്ക്പതിച്ചു നല്‍കിയ മൊത്തമായുള്ള 52 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് സിന്‍ഡിക്കേറ്റിലെ സിപിഎം അംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ആറ് ഏക്കര്‍ വിട്ടുകൊടുക്കുന്നത്. സര്‍വകലാശാലയും ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ ഒപ്പുവയ്‌ക്കേണ്ട ഉടമ്ബടി പത്രത്തിന്റെ കരടും സിന്‍ഡിക്കേറ്റ് അംഗീകരിച്ചിട്ടുണ്ട്. സിപിഎം നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി ഔദ്യോഗിക ഭാരവാഹിയായകേരള ക്രിക്കറ്റ് അസോസിയേഷന് ഭൂമി സൗജന്യമായി കൈമാറ്റം ചെയ്യണമെന്ന ആവശ്യം സിപിഎമ്മിന്റെ മാധ്യമവക്താവായ അഡ്വ: കെ.എസ് അരുണ്‍കുമാറിന്റെ നേതൃത്വത്തില്‍ ഇടത് അംഗങ്ങളാണ് സിന്‍ഡിക്കേറ്റ് യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടത്.
സിണ്ടിക്കേറ്റ് അംഗങ്ങളായി ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത നാല് അംഗങ്ങളും യൂണിവേഴ്‌സിറ്റി വകഭൂമി വിട്ടുകൊടുക്കുന്നത് എതിര്‍ത്തുവെങ്കിലും ഗവര്‍ണര്‍ നിയമിച്ച താല്‍ക്കാലിക വിസി ഡോ:കെ.കെ.ഗീതാ കുമാരി സിപിഎം അംഗങ്ങളുടെ നിലപാടിനോട് യോജിക്കുകയായിരുന്നു. ‘കേരള’യുടെ പത്തേക്കര്‍ ഭൂമി സയന്‍സ് പാര്‍ക്ക്നിര്‍മ്മാണത്തിന് വിട്ടുകൊടുക്കണമെന്ന സംസ്ഥാന വ്യവസായ വകുപ്പിന്റെ നിര്‍ദ്ദേശവും, കാലിക്കറ്റ് സര്‍വകലാശാലയുടെ 40 ഏക്കര്‍ ഭൂമി സ്റ്റേഡിയം പണിയുന്നതിന് സ്വകാര്യ ഏജന്‍സിക്ക് വിട്ടു നല്‍കണമെന്ന സംസ്ഥാന സ്‌പോര്‍ട്‌സ് വകുപ്പിന്റെ നിര്‍ദ്ദേശവും, കേരള,കാലിക്കറ്റ് സിന്‍ഡിക്കേറ്റുകള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നിരിക്കെയാണ് സര്‍ക്കാര്‍ അനുമതി പോലും തേടാതെ സംസ്‌കൃത സര്‍വകലാശാല ഭൂമി ഒരു സ്വകാര്യ എജന്‍സിക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കെ.സി.എ യ്ക്ക് സമാനമായി പ്രവര്‍ത്തിക്കുന്ന കേരളാ ഹോക്കി അസോസിയേഷന്‍ അഞ്ചേക്കര്‍ ഭൂമി ആവശ്യപ്പെട്ടത്കേരള സര്‍വകലാശാല തള്ളിയിരുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് 37 ഏക്കര്‍ ഭൂമിക്ക് പാട്ടകുടിശിക ഇനത്തില്‍ 85 കോടി രൂപ നല്‍കേണ്ടതായുള്ളപ്പോഴാണ് സംസ്‌കൃത സര്‍വകലാശാല 100 കോടി രൂപ വിലമതിപ്പുള്ള സര്‍വകലാശാല ഭൂമി സിപിഎം സിപിഎമ്മിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി വിട്ടുകൊടുക്കുന്നത്. ഭൂമി കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച മേല്‍നടപടികള്‍ തടഞ്ഞ ഗവര്‍ണര്‍, ഭൂമി കൈമാറ്റം ചെയ്യാനുള്ള തീരുമാനത്തിന് ഇടയായ സാഹചര്യം വിശദീകരിക്കുവാന്‍ വിസി യോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്‌കൃത സര്‍വകലാശാല നിയമത്തിലെ വകുപ്പ് 8 (6) പ്രകാരം സര്‍വ്വകലാശാല ഭരണസമിതികള്‍ കൈക്കൊള്ളുന്ന ഏതു തീരുമാനവും തടയുവാനും റദ്ദാക്കാനുമുള്ള അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണ്.
അപകീര്‍ത്തിപ്പെടുത്തിയതിന് നിയമ നടപടിഅപകീര്‍ത്തികരമായ വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച ‘മറുനാടന്‍ മലയാളി’ എന്ന മാധ്യമസ്ഥാപനത്തിനെതിരെയും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്ബയിന്‍ കമ്മിറ്റി ചെയര്‍മാന്‍ R.S.ശശികുമാറിനെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് സിണ്ടിക്കേറ്റ് അംഗവും സിപിഎം മാധ്യമവക്താവുമായ കെ.എസ്. അരുണ്‍കുമാര്‍ പുറപ്പെടുവിച്ച കുറിപ്പില്‍ പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR