Enter your Email Address to subscribe to our newsletters

Thiruvananthapuram, 24 ഡിസംബര്‍ (H.S.)
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി പൊതുജനങ്ങൾക്കും പ്രത്യേക വേദിയൊരുക്കി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ചാക്കയിലെ രാജ്യാന്തര ടെർമിനലിന്റെ മുൻവശത്തുള്ള മൈതാനത്ത് സജ്ജമാക്കിയ വിന്റർഫെസ്റ്റ് അഡ്വ. ആന്റണി രാജു എംഎൽഎ ഉദ്ഘാടനം ചെയ്തു.
20 അടി ഉയരമുള്ള ക്രിസ്മസ് ട്രീ ഉൾപ്പെടെയുള്ള അലങ്കാരങ്ങൾക്കൊപ്പം കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഗെയിമിങ് ഏരിയ, ഷോപ്പിംഗ് സ്റ്റാളുകൾ, ഫുഡ് ഫെസ്റ്റിവൽ എന്നിവയെല്ലാം വിന്റർഫെസ്റ്റിൽ ഉണ്ട്. പ്രവേശനം സൗജന്യം.
കൗൺസിലർ ഷീബ പാട്രിക്, ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്. എൻ. രഘുചന്ദ്രൻ നായർ, ഗോപിനാഥ് മുതുകാട്, ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ഭട്കോടി, സിഐഎസ് എഫ് മേധാവി അഭിഷേക് ചൗധരി, എഒസി ചെയർമാൻ സഞ്ജയ്, നോൺ എയ്റോ മേധാവി പ്രമോദ് മോഹൻ എന്നിവർ പ്രസംഗിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR