Enter your Email Address to subscribe to our newsletters

Bihar, 24 ഡിസംബര്‍ (H.S.)
സിപിഎം നേതാവ് പി.കെ.ശ്രീമതിയുടെ ബാഗ് മോഷണം പോയി. കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലേക്ക് പോകും വഴി ട്രെയിനില്‍വെച്ചാണ് മോഷണം. മഹിളാ അസോസിയേഷന്‍ സമ്മേളനത്തിനായിട്ടാണ് ശ്രീമതി കൊല്‍ക്കത്തയില്‍നിന്ന് ബിഹാറിലേക്ക് യാത്ര ചെയ്തിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ശ്രീമതി യാത്ര ആരംഭിച്ചത്. ഇന്ന് രാവിലെ ഉറക്കമുണര്‍ന്ന് ബിഹാറിലെത്തിയപ്പോഴാണ് ബാഗ് നഷ്ടമായതായി അറിയുന്നത്.
പണവും സ്വര്‍ണാഭരണവും ഫോണും ബാഗിലുണ്ടായിരുന്നു. രേഖകളും നഷ്ടമായിട്ടുണ്ട്. മഹിളാ അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളയ്ക്കൊപ്പമായിരുന്നു പി.കെ.ശ്രീമതി യാത് ചെയ്തിരുന്നത്. ട്രെയിനില്‍ യാതൊരു സുരക്ഷ ഉണ്ടായിരുന്നില്ലെന്നും പരാതി പറഞ്ഞിട്ടും പോലീസുകാര്‍പോലും നിരുത്തരവാദപരമായിട്ടാണ് പെരുമാറിയതെന്നും പി.കെ.ശ്രീമതി ആരോപിച്ചു.
'രണ്ട് ദിവസം കൊല്‍ക്കത്തയിലെ സമ്മേളനം കഴിഞ്ഞ ശേഷം മറിയം ധാവ്ളയോടൊപ്പം സമസ്തിപുറിലേക്ക് വരികയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് കൊല്‍ക്കത്തയില്‍നിന്ന് തിരിച്ചത്. ധര്‍സിങ് സാരായ് എന്ന സ്റ്റേഷനിലാണ് ഞങ്ങളോട് ഇറങ്ങാന്‍ പറഞ്ഞത്. രാത്രി പതിനൊന്ന് മണിക്കാണ് ഉറങ്ങിയത്. ആ സമയമെല്ലാം ബാഗ് ഉണ്ടായിരുന്നു. തല ഭാഗത്തായിരുന്നു ബാഗ് വെച്ചത്. ഉടനെ പരാതി നല്‍കാന്‍ ശ്രമിച്ചു. ചെയിന്‍ വലിച്ചു. ആരും വന്നില്ല. കുറച്ച് സമയം ട്രെയിന്‍ നിര്‍ത്തിയ ശേഷം എടുത്തു. വളരെ നിരുത്തരവാദപരമായിട്ടാണ് പോലീസ് അടക്കം പെരുമാറിയത്. മറ്റു കമ്പാര്‍ട്ട്മെന്റില്‍നിന്നും ആളുകള്‍ വന്ന് ഞങ്ങളുടെ ബാഗും മറ്റും മോഷണം പോയതായി പറഞ്ഞു' പി.കെ.ശ്രീമതി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S